India - 2024

കേന്ദ്രത്തിന്റെ പ്രോജക്ട് പ്രഷാദില്‍ മലയാറ്റൂര്‍ തീര്‍ത്ഥാടന കേന്ദ്രവും

സ്വന്തം ലേഖകന്‍ 31-07-2018 - Tuesday

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തീര്‍ത്ഥാടന വികസന പ്രോജക്ടായ പ്രഷാദില്‍ മലയാറ്റൂര്‍ സെന്റ് തോമസ് കൊടുമുടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ടൂറിസം വകുപ്പു മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ശങ്കരാചാര്യര്‍ ജനിച്ച പിറവം മന, അദ്ദേഹം വളര്‍ന്ന കാലടി, മലയാറ്റൂര്‍ സെന്റ് തോമസ് മല, പരിശുദ്ധമാതാവിന്റെ പേരിലുള്ള വല്ലാര്‍പാടം തീര്‍ഥാടന കേന്ദ്രം വിശുദ്ധ ചാവറ കുര്യാക്കോസിന്റെ പ്രവര്‍ത്തന കേന്ദ്രമായിരുന്ന കൂനമ്മാവ് എന്നിവ കേന്ദ്ര ഗവണ്മെനന്റിന്റെ തീര്‍ത്ഥാടനകേന്ദ്ര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന കെവി. തോമസിന്റെ അഭ്യര്‍ഥനയ്ക്ക് മറുപടി പറയുകയായിരുന്നു അല്‍ഫോന്‍സ് കണ്ണന്താനം.


Related Articles »