News - 2025

സാത്താന്‍ പ്രതിമ സ്ഥാപിച്ചതിനെതിരെ വ്യാപക പ്രതിഷേധം

സ്വന്തം ലേഖകന്‍ 22-08-2018 - Wednesday

അർക്കൻസാസ്: അമേരിക്കന്‍ സംസ്ഥാനമായ അർക്കൻസാസിൽ സാത്താന്‍ പ്രതിമ സ്ഥാപിച്ചതിനെതിരെ വ്യാപക പ്രതിഷേധം. സംസ്ഥാനത്തിന്റെ സർക്കാർ ആസ്ഥാനത്തിനു സമീപം ബഫോമെറ്റ് എന്ന പേരുള്ള സാത്താനിക പ്രതിമ സ്ഥാപിച്ച സാത്താൻ ആരാധകരുടെ നടപടിക്കെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. പത്തു കൽപനകൾ എഴുതിയ ഫലകം അർക്കൻസാസിലെ സർക്കാർ ആസ്ഥാനത്തിനു സമീപത്തു നിന്നും എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ട് സാത്താൻ ആരാധകരും, ഏതാനും നിരീശ്വരവാദികളും റാലി നടത്തിയതിനു പിന്നാലെയാണ് പൈശാചിക പ്രതിമ സ്ഥാപിച്ചത്. പ്രതിഷേധത്തെയും നിയമവിരുദ്ധ നടപടിയെയും തുടര്‍ന്നു പ്രതിമ പിന്നീട് പിന്‍വലിച്ചു.

കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക്കൻ പാർട്ടി അംഗവും, സെനറ്ററും ആയിരുന്ന ജേസൺ റാപ്പോർട്ട് ആണ് പത്തു കൽപനകൾ എഴുതിയ ഫലകം സ്ഥാപിക്കാനുള്ള പണം മുടക്കിയത്. അർക്കൻസാസിലെ ജനപ്രതിനിധികൾ ഇത് നിയമവിധേയമാക്കുകയും ചെയ്തിരിന്നു. എന്നാൽ പത്തു കൽപന ഫലകം സ്ഥാപിക്കാമെങ്കിൽ തങ്ങൾക്കും പ്രതിമ സ്ഥാപിക്കാൻ അവകാശം ഉണ്ടെന്നാണ് സാത്താൻ ആരാധകർ പറയുന്നത്. ഇല്ലെങ്കിൽ പത്തു കൽപനാ ഫലകം എടുത്തു മാറ്റണം എന്നും ഇവർ പറയുന്നു. നേരത്തെ അർക്കൻസാസിൽ പത്തു കൽപനാ ഫലകം സ്ഥാപിക്കപ്പെട്ട ഉടനെ വാഹനം ഇടിപ്പിച്ച് കയറ്റി ഫലകം തകർക്കാൻ ശ്രമം നടന്നിരുന്നു.


Related Articles »