News - 2024

സ്വവര്‍ഗരതിക്കു അനുമതി; ധാര്‍മ്മികത കൈവെടിഞ്ഞ് സുപ്രീം കോടതിയുടെ വിധി

സ്വന്തം ലേഖകന്‍ 06-09-2018 - Thursday

ന്യൂഡല്‍ഹി: ധാര്‍മ്മികത കൈവെടിഞ്ഞ് സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി വിധിച്ചു. സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 377 റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. ഉഭയ സമ്മതപ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത പൗരാവകാശം എന്ന നിലയിലാണ് സുപ്രീം കോടതി നിരീക്ഷിച്ചിരിക്കുന്നത്. സ്വവര്‍ഗ ബന്ധത്തിനു നിയമപരിരക്ഷ നല്‍കിയാല്‍ രാജ്യം പിന്തുടര്‍ന്നുവന്ന സാന്മാര്‍ഗികതയുടെ അന്തസത്തയ്ക്കു പ്രഹരമാകുമെന്നും അതു ദൈവത്തിന്റെയും പ്രകൃതിയുടെയും മനുഷ്യന്റെയും നിയമങ്ങള്‍ക്കു വിരുദ്ധമാണെന്നും കത്തോലിക്ക നേതൃത്വം നേരത്തെ തന്നെ പ്രതികരിച്ചിരിന്നു.

Must Read: ‍ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം സ്വവര്‍ഗ്ഗഭോഗം പാപമാണെന്ന് പഠിപ്പിക്കുന്നു. സി‌സി‌സി 2357ാം ഖണ്ഡിക വിഷയത്തെ കുറിച്ച് ഇങ്ങനെ പഠിപ്പിക്കുന്നു. "സ്വവര്‍ഗ്ഗത്തില്‍പ്പെട്ട ആളുകളോടു മാത്രമോ അല്ലെങ്കില്‍ പ്രബലമോ ആയ ലൈംഗികാര്‍ഷണം അനുഭവപ്പെടുന്ന പുരുഷന്മാര്‍ തമ്മിലോ സ്ത്രീകള്‍ തമ്മിലോ ഉള്ള ബന്ധമാണ് സ്വവര്‍ഗ്ഗഭോഗം. നൂറ്റാണ്ടുകളിലൂടെ വ്യത്യസ്ത സംസ്ക്കാരങ്ങളില്‍ വളരെ വൈവിധ്യമാര്‍ന്ന രൂപങ്ങളില്‍ ഇതു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ മന:ശാസ്ത്രപരമായ കാരണം വളരെ അവ്യക്തമായി നിലനില്‍ക്കുന്നു".

"അവയെ തികഞ്ഞ ധാര്‍മ്മികാധ:പതനമായി കാണുന്ന വി.ഗ്രന്ഥത്തിന്‍റെ അടിസ്ഥാനത്തില്‍, സഭയുടെ പാരമ്പര്യം എപ്പോഴും 'സ്വവര്‍ഗ്ഗഭോഗ പ്രവൃത്തികള്‍ അവയുടെ സഹജമായ പ്രവൃത്തിയാല്‍ത്തന്നെ ക്രമരഹിതമാണ്' എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അവ സ്വാഭാവിക നിയമത്തിനും എതിരാണ്. അവ ലൈംഗിക പ്രവൃത്തിയുടെ ജീവദായകത്വത്തെ മുന്‍കൂട്ടി ഒഴിവാക്കുന്നു. അവ ശരിയായ വൈകാരിക ലൈംഗികപൂരകത്വത്തില്‍ നിന്നു പുറപ്പെടുന്നവയും യാതൊരു സാഹചര്യത്തിലും അവയെ അംഗീകരിക്കുവാന്‍ സാധ്യമല്ല".


Related Articles »