News - 2024

കലാമൂല്യമുള്ള പുരാതന രൂപങ്ങള്‍ വികൃതമാക്കപ്പെടുന്നത് സ്പെയിനില്‍ തുടര്‍ക്കഥയാവുന്നു

സ്വന്തം ലേഖകന്‍ 09-09-2018 - Sunday

പാരീസ്: വൈദഗ്ദ്യമില്ലാത്ത പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരാതന ചിത്രങ്ങളുടേയും, രൂപങ്ങളുടേയും കലാമൂല്യത്തെ നശിപ്പിക്കുമെന്നതിന്റെ ആവര്‍ത്തിച്ചുള്ള ഉദാഹരണമായി സ്പെയിന്‍. പരിശുദ്ധ കന്യകാമാതാവും ഉണ്ണിയേശുവും വിശുദ്ധ അന്നയുമടങ്ങുന്ന പതിനഞ്ചാം നൂറ്റാണ്ടിലെ അമൂല്യമായ മരത്തില്‍ കൊത്തിയുണ്ടാക്കിയ രൂപങ്ങള്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ വികൃതമായതാണ് മാധ്യമങ്ങളില്‍ ഒടുവില്‍ വാര്‍ത്തയായിരിക്കുന്നത്. വടക്ക്-കിഴക്കന്‍ സ്പെയിനിലെ റാനാഡോറിയോ പട്ടണ ദേവാലയത്തിലെ രൂപങ്ങളാണ് ഇത്തരത്തില്‍ വികൃതമാക്കപ്പെട്ടത്.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ പുനരുദ്ധാരണത്തിന് ശേഷം കലാമൂല്യമുള്ള പുരാതന അമൂല്യ പ്രതിമകള്‍ വികൃതമാക്കപ്പെടുന്നത് ഇത് മൂന്നാമത്തെ പ്രാവശ്യമാണ്. ബോര്‍ജാ ദേവാലയത്തിലെ മുള്‍ക്കിരീടമണിഞ്ഞിരിക്കുന്ന യേശുവിന്റെ ചുമര്‍ചിത്രമാണ് ആദ്യത്തെ ഇര. 1930- ല്‍ ഉള്ള ചിത്രം മങ്ങിയിരിക്കുന്നത് കണ്ട് 81 കാരിയായ സെസില ജിമെനെസിന്റെ വൈദഗ്ദ്യമില്ലാത്ത പെയിന്റിംഗ് ജോലി ഏലിയാസ് ഗാര്‍ഷ്യ മാര്‍ട്ടിനെസ് ചുമര്‍ചിത്രത്തെ അക്ഷരാര്‍ത്ഥത്തില്‍ വികൃതമാക്കുകയായിരുന്നു. രണ്ടാമത്തെ പെയിന്റിംഗിന് ശേഷം യേശുവിന്റെ ചൈതന്യമാര്‍ന്ന മുഖം വികൃതമായി.

എങ്കിലും ഈ ചിത്രം കാണുവാന്‍ ധാരാളമാളുകളാണ് ഈ ദേവാലയത്തില്‍ എത്തിക്കൊണ്ടിരിക്കുന്നത്. വടക്കന്‍ സ്പെയിനിലെ സാന്‍ മിഗുവേല്‍ ഡി എസ്റ്റെല്ല ദേവാലയത്തിലെ വിശുദ്ധ ഗീവര്‍ഗ്ഗീസിന്റെ രൂപമായിരുന്നു അടുത്ത ഇര. കലയെ അതിന്റെ യഥാര്‍ത്ഥ മൂല്യത്തില്‍ കാണുവാന്‍ കഴിയാത്തതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണം. കലാമൂല്യമുള്ള രൂപങ്ങളുടെ പുനരുദ്ധാരണത്തില്‍ ഇനിയെന്ത് നടപടിയാണ് വേണ്ടതെന്ന ചിന്തയിലാണ് സ്പെയിനിലെ പുനരുദ്ധാരണ അതോറിറ്റി.


Related Articles »