News - 2024
ക്രൈസ്തവ ഐക്യത്തിനുവേണ്ടിയുള്ള പ്ലീനറി സമ്മേളനം ആരംഭിച്ചു
സ്വന്തം ലേഖകന്‍ 28-09-2018 - Friday
വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ ഐക്യത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ പ്ലീനറി സമ്മേളനം ആരംഭിച്ചു. അറുപത്താറ് അംഗങ്ങള്‍ സംബന്ധിക്കുന്ന സമ്മേളനത്തില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അടക്കം പതിമ്മൂന്നു കര്‍ദ്ദിനാളുമാരും പങ്കെടുക്കുന്നുണ്ട്. ചൊവ്വാഴ്ച ക്രൈസ്തവ ഐക്യത്തിനുവേണ്ടിയുള്ള കൗണ്‍സിലിന്റെ തലവന്‍ കര്‍ദ്ദിനാള്‍ കുര്‍ത്ത് കോഹ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വിശുദ്ധ ജോണ്‍ ക്രിസോസ്‌തോമിന്റെ തിരുശേഷിപ്പ് സൂക്ഷിക്കുന്ന അള്‍ത്താരയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് സമ്മേളനം ആരംഭിച്ചത്.
കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ കൂടാതെ ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍, ആര്‍ച്ച് ബിഷപ്പ് ദിമിത്രി സാലാക്കാസ് എന്നിവരാണ് പൗരസ്ത്യ സഭകളില്‍നിന്നു സംബന്ധിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ പൊന്തിഫിക്കല്‍ കൗണ്‍സില്‍ വിവിധ സഭകളുമായി നടത്തിയിട്ടുള്ള ഐക്യസംഭാഷണങ്ങളെക്കുറിച്ചും സമ്മേളനം വിലയിരുത്തുകയും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നിര്‍ദേശങ്ങള്‍ നല്കുകയും ചെയ്യും. വിവിധ നവീന സഭാവിഭാഗങ്ങളുമായുള്ള എക്യുമെനിക്കല്‍ സംഭാഷണമാണു സമ്മേളനത്തിന്റെ പ്രധാന ചര്‍ച്ചാവിഷയം.