News - 2024

എമിരിറ്റസ് ബനഡിക്ട് പാപ്പയെ സന്ദര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 16-10-2018 - Tuesday

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പ എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍ പാപ്പയെ അദ്ദേഹം താമസിക്കുന്ന വിശ്രമകേന്ദ്രത്തിലെത്തി സന്ദര്‍ശിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച വത്തിക്കാന്‍ ഗാര്‍ഡനിലെ മെറ്റര്‍ എക്ലേസിയ ആശ്രമത്തില്‍ എത്തിയാണ് പാപ്പ കൂടിക്കാഴ്ച നടത്തിയത്. പോള്‍ ആറാമന്‍ പാപ്പ അടക്കമുള്ള ഏഴു വിശുദ്ധരുടെ നാമകരണത്തിന് മുന്നോടിയായാണ് സന്ദര്‍ശനം നടന്നത്. 1977-ല്‍ ബനഡിക്ട് പതിനാറാമനെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത് പോള്‍ ആറാമന്‍ പാപ്പയായിരിന്നു. 90 വയസ്സുള്ള ബനഡിക്ട് പാപ്പ 2013-ല്‍ ആണ് സ്ഥാനത്യാഗം ചെയ്തത്.


Related Articles »