India - 2024

കുമ്പസാരത്തെ അവഹേളിച്ച സര്‍ക്കാര്‍ പ്രസിദ്ധീകരണം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ്

സ്വന്തം ലേഖകന്‍ 29-10-2018 - Monday

തിരുവനന്തപുരം: കുമ്പസാരത്തെ അവഹേളിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിജ്ഞാന കൈരളി മാസിക എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും മാസികയുടെ ലക്കങ്ങള്‍ പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടിസ്ഥാന മൂല്യങ്ങളായ മതേതര സങ്കല്പത്തിനു പോറലേല്പിക്കുന്നതാണു നടപടിയെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തി ഉത്തരവാദികള്ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റിയര്‍മാര്‍ വഴി സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന മാസികയിലെ പരാമര്‍ശങ്ങള്‍ കുട്ടികളില്‍ തെറ്റിദ്ധാരണയും മതസ്പര്‍ധയും സൃഷ്ടിക്കും. സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പ്രസിദ്ധീകരണത്തില്‍ മതാനുഷ്ഠാനത്തെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ പാടില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More Archives >>

Page 1 of 200