India - 2024

വൈദികന്റെ മരണം: അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നു ജലന്ധര്‍ രൂപത

സ്വന്തം ലേഖകന്‍ 27-10-2018 - Saturday

ജലന്ധര്‍: കഴിഞ്ഞ ദിവസം അന്തരിച്ച ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന അടിസ്ഥാനരഹിതമായ വാര്‍ത്തകളും വിവരങ്ങളും വിശ്വസിക്കരുതെന്ന് ജലന്ധര്‍ രൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ഡോ. ആഞ്ജലോ ഗ്രേഷ്യസ്. നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്ന ഫാ. കുര്യാക്കോസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിന്റെ അന്തിമറിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. രൂപതയുടെ മേല്‍നോട്ടത്തിലുള്ള ആശുപത്രികളുണ്ടായിട്ടും സുതാര്യത ഉറപ്പാക്കുന്നതിനായാണ് സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റിയതെന്നും ജലന്ധര്‍ രൂപത വ്യക്തമാക്കി.

അദ്ദേഹത്തിന്റെ അന്തിമ ശുശ്രൂഷകളിലോ അദ്ദേഹത്തിനു രൂപതയിലുള്ള സ്ഥാനങ്ങളിലോ ഒരു കുറവും വരുത്തിയിട്ടില്ല. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതു കണക്കിലെടുത്ത്, അദ്ദേഹംതന്നെ ആവശ്യപ്പെട്ടിട്ടാണ് ദാസുവയുടെ ചുമതല നല്‍കിയതെന്നും രൂപത നേതൃത്വം കൂട്ടിച്ചേര്‍ത്തു. മൃതദേഹത്തില്‍ ആന്തരികമോ ബാഹ്യമോ ആയ മുറിവുകള്‍ കണ്ടെത്താനായില്ലെന്നു കഴിഞ്ഞ ദിവസം പോസ്റ്റ്മോര്‍ട്ടത്തിനു നേതൃത്വം നല്‍കിയ ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞിരിന്നു.


Related Articles »