News - 2024
ഗര്‍ഭഛിദ്രത്തിനെതിരെ ഒന്‍പത് ദിവസത്തെ ഉപവാസത്തിന് ഐറിഷ് പ്രോലൈഫ് സമൂഹം
സ്വന്തം ലേഖകന്‍ 03-11-2018 - Saturday
നോക്ക്, അയര്‍ലണ്ട്: യൂറോപ്പില്‍ ഗര്‍ഭഛിദ്രത്തെ ഏറ്റവുമധികം പിന്തുണക്കുന്ന രാജ്യമായി അയര്‍ലണ്ട് മാറികൊണ്ടിരിക്കുമ്പോഴും, പോരാട്ടവീര്യം ചോരാതെ രാജ്യത്തെ പ്രോ-ലൈഫ് പ്രവര്‍ത്തകര്‍. ഗര്‍ഭഛിദ്രത്തിനെതിരെ ഒന്‍പത് ദിവസത്തെ ആത്മീയ പോരാട്ടത്തിനൊരുങ്ങുകയാണ് പ്രോലൈഫ് സംഘടനയായ ഹ്യൂമന്‍ ലൈഫ് ഇന്റര്‍നാഷണല്‍- അയര്‍ലണ്ട് (HLI-I). ഐറിഷ് റിപ്പബ്ലിക്കിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ഗര്‍ഭഛിദ്രം നിരോധിക്കണമെന്ന ആവശ്യവുമായി അയര്‍ലണ്ടിലെ വിശുദ്ധരുടെ തിരുനാള്‍ ദിനമായ നവംബര്‍ 6 മുതല്‍, നവംബര്‍ 14 വരെയാണ് ഉപവാസ പ്രാര്‍ത്ഥന നടത്തുക.
ഭക്ഷണം വര്‍ജ്ജിച്ചുള്ള ഉപവാസത്തിന് കഴിയാത്തവര്‍ക്ക്, ഫേസ്ബുക്ക് ഉപയോഗം ഒഴിവാക്കുന്നത് പോലെ തങ്ങള്‍ക്കിഷ്ടമുള്ള ഏതെങ്കിലും കാര്യങ്ങള്‍ 3 ദിവസത്തേക്ക് വര്‍ജ്ജിക്കാവുന്നതാണെന്ന് എച്ച്.എല്‍.ഐ-ഐ ഓപ്പറേഷന്‍സ് മാനേജര്‍ കാതറിന്‍ ലെയിഗ് പറഞ്ഞു. ഇതോടൊപ്പം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുക, ജപമാല, കാരുണ്യ പ്രവര്‍ത്തികള്‍ തുടങ്ങിയ ആത്മീയ കാര്യങ്ങള്‍ ചെയ്യാവുന്നതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ലക്ഷകണക്കിന് ജനങ്ങള്‍ അബോര്‍ഷനെതിരെ മാര്‍ച്ച് നടത്തിയാല്‍ പോലും തങ്ങള്‍ക്കു പ്രശ്നവുമില്ലായെന്നും അതേസമയം ഗര്‍ഭഛിദ്രത്തിനെതിരെ ഒരാള്‍ ഉപവസിച്ചാല്‍ അത് തങ്ങളെ പിടിച്ചുലക്കുമെന്ന് അവിശ്വാസിയും, അബോര്‍ഷന്‍ അനുകൂലിയുമായ ഒരാള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങളോട് വെളിപ്പെടുത്തിയ കാര്യവും ലെയിഗ് പരാമര്‍ശിച്ചു. അയര്‍ലണ്ടിലെ 32 കൗണ്ടികളില്‍ നിന്നുമായി ഏറ്റവും ചുരുങ്ങിയത് മുന്നുറോളം പേര്‍ ഈ ഉപവാസത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിപാടിക്ക് സന്നദ്ധത അറിയിച്ച് അമേരിക്കയില്‍ നിന്നുള്ളവര്‍ വരെ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് സംഘാടകര്‍ പറയുന്നത്.
2012-ല്‍ സവിത സവിത ഹലപ്പനവറിന്റെ ദൗര്‍ഭാഗ്യകരമായ മരണത്തെ ചൂഷണം ചെയ്തുകൊണ്ട്, വിദേശത്ത് നിന്നുള്ള സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഗര്‍ഭചിദ്ര അനുകൂലികള്‍ ജനഹിത പരിശോധന തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുകയായിരിന്നു.