India - 2024

കുമ്പസാര അവഹേളനം: ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വിശദീകരണം തേടി

സ്വന്തം ലേഖകന്‍ 14-11-2018 - Wednesday

ന്യൂഡല്‍ഹി: ക്രൈസ്തവ സമൂഹത്തിന്റെ പാവന കൂദാശയായ കുമ്പസാരത്തിനെതിരെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണമായ വിജ്ഞാന കൈരളിയില്‍ ലേഖനം പ്രസിദ്ധീകരിച്ചതില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വിശദീകരണം തേടി. ലേഖനത്തില്‍ കുന്പസാരത്തെ വികലമായും പരിഹാസ്യമായും ചിത്രീകരിച്ചുവെന്നുമുള്ള പരാതിയിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയത്.

കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യമാണ് നേരത്തെ പരാതി സമര്‍പ്പിച്ചത്. വിജ്ഞാന കൈരളിയില്‍ പ്രസിദ്ധീകരിച്ച ലേഖനം കത്തോലിക്കാ വിശ്വാസികള്‍ക്ക് വേദനയും പ്രതിഷേധവുമുണ്ടാക്കിയെന്നാണു പരാതി. പരാതിയില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷന്‍ ജോര്‍ജ് കുര്യനാണ് നടപടിക്ക് നിര്‍ദേശം നല്‍കിയത്. വിഷയത്തില്‍ നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചിരിക്കുന്നത്.


Related Articles »