India - 2024

വിശ്വാസികളെ വ്രണപ്പെടുത്തുന്ന നടപടികളില്‍ നിന്നു സര്‍ക്കാര്‍ പിന്മാറണം: കെ‌സി‌എഫ്

സ്വന്തം ലേഖകന്‍ 18-11-2018 - Sunday

കൊച്ചി: കുമ്പസാരത്തെ അവഹേളിച്ചും വനിതകള്‍ കുമ്പസാരിക്കരുതെന്നു പറഞ്ഞും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുഖപ്രസംഗം എഴുതിയ പത്രാധിപര്‍ പരസ്യമായി മാപ്പ് പറയണമെന്ന്‍ പിഒസിയില്‍ കൂടിയ കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) സംസ്ഥാന ജനറല്‍ അസംബ്ലി. മതസമൂഹങ്ങളുടെ ആചാരാനുഷ്ഠാനങ്ങളില്‍ കടന്നുകയറി വിശ്വാസികളെ വ്രണപ്പെടുത്തുന്ന നടപടികളില്‍നിന്നു സര്‍ക്കാരുകളും ഭരണഘടനസ്ഥാപനങ്ങളും പിന്തിരിയണം. കുമ്പസാരം ക്രൈസ്തവരുടെ ധര്‍മവും അവകാശവും അനുഷ്ഠാനവുമാണ്. അതു നിരോധിക്കാനോ, സ്ത്രീകള്‍ കുന്പസാരിക്കരുതെന്നു പറയാനോ ഭരണഘടന സ്ഥാപനത്തിനും സര്‍ക്കാരിനും അവകാശമില്ലായെന്നും ജനറല്‍ അസംബ്ലിയില്‍ അഭിപ്രായമുയര്‍ന്നു.

കെസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. ജോസഫ് അധ്യക്ഷത വഹിച്ച സമ്മേളനം അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടം ചെയ്തു. ഷാജി ജോര്‍ജ്, മേരി കുര്യന്‍, വര്‍ഗീസ് കോയിക്കര, ജസ്റ്റിന്‍ കരിപ്പാട്ട്, രാജു ഈരശേരില്‍, പി.ജെ. പാപ്പച്ചന്‍, എജി പറപ്പാട്ട്, ഹെര്‍മന്‍ അലോഷ്യസ്, ബാബു കല്ലുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സഭ ചരിത്ര പഠനസെമിനാറില്‍ ഫാ. ജോളി വടക്കന്‍, പീറ്റര്‍ സി. ഏബ്രഹാം മൈലപ്ര എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ജേക്കബ് എം. ഏബ്രഹാം മോഡറേറ്ററായിരുന്നു.


Related Articles »