News - 2024

ഗാസ ക്രൈസ്തവര്‍ക്ക് ഇസ്രായേല്‍ സന്ദര്‍ശിക്കുവാന്‍ അനുമതി

സ്വന്തം ലേഖകന്‍ 18-12-2018 - Tuesday

ജറുസലേം: ബെത്ലേഹമിൽ ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുക്കാന്‍ ഗാസയിലെ ക്രൈസ്തവരുടെ അപേക്ഷകൾക്ക് ഇസ്രായേൽ അധികൃതർ യാത്രാനുമതി നല്‍കി. നാനൂറു പേര്‍ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഈ മാസം ഡിസംബർ ഒൻപതിന് ബെത്ലേഹമിലേക്ക് പുറപ്പെട്ട ക്രൈസ്തവ കുടുംബങ്ങൾക്ക് ബെത് ഹെനോൻ ക്രോസിങ്ങിലൂടെ യാത്ര ചെയ്യാൻ ഡിസംബർ 25 വരെയാണ് അനുമതി നല്‍കിയിരിക്കുന്നത്. പാലസ്തീൻ വാർത്ത ഏജൻസിയായ 'മാൻ' റിപ്പോർട്ട് പ്രകാരം അമ്പത്തിയഞ്ച് വയസ്സിന് മുകളിലുള്ളവരുടെ അപേക്ഷകൾ മാത്രമാണ് അധികൃതർ പരിഗണിച്ചിരുന്നത്.

പതിനാറിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവരുടെ യാത്രാനുമതി സുരക്ഷാകാരണങ്ങളാൽ തടഞ്ഞുവെച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. വിശുദ്ധ നാടായ ഇസ്രായേലിലേക്ക് ഗാസയിലെ ക്രൈസ്തവ നിവാസികൾക്ക് യാത്രാ വിലക്ക് നേരിടുന്നതായി 'മിഡിൽ ഈസ്റ്റ് കൺസേൺ' സംഘടന നേരത്തെ ചൂണ്ടിക്കാട്ടിയിരിന്നു. ഇക്കാര്യം നിരവധി മാധ്യമങ്ങളില്‍ വാര്‍ത്തയായിരിന്നു. പലസ്തീന്‍ ഭരിക്കുന്ന ഹമാസ് തങ്ങള്‍ക്കെതിരായി ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന ആരോപണത്താലാണ് 2007 മുതല്‍ ഇസ്രയേല്‍ ഗാസയുടെ മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.


Related Articles »