News - 2025
ഇന്റര്‍നാഷ്ണല്‍ സൈക്കോളജിക്കല്‍ മെഡിസിന്റെ ഓണററി ഫെലോഷിപ്പ് മലയാളി വൈദികന്
സ്വന്തം ലേഖകന്‍ 14-01-2019 - Monday
മെല്‍ബണ്‍: ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗനൈസേഷണല്‍ സൈക്കോളജിക്കല്‍ മെഡിസിന്റെ ഓണററി ഫെലോഷിപ്പ് മലയാളി വൈദികന്. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ അതിരൂപതയിലെ സ്പ്രിംഗ്വെയില്‍ സെന്റ് ജോസഫ്സ് ഇടവക സഹവികാരിയും പാലാ പൂഞ്ഞാര്‍ സ്വദേശിയുമായ ഫാ. ജോണ്‍ വയലിൽകരോട്ട് ഒഎഫ്എം കണ്വെൻച്വലിനാണ് ഫെലോഷിപ്പ് ലഭിച്ചത്. അമേരിക്കയിലെ ഫ്ളോറിഡ മുഖ്യ ആസ്ഥാനവും ബ്രിട്ടണ്, ഓസ്ട്രേലിയ, ഇന്ത്യ, അയര്‍ലന്‍ഡ്, കാനഡ, നെതര്‍ലാന്‍ഡ്സ് എന്നീ രാജ്യങ്ങളില്‍ ശാഖകളുമുള്ള സംഘടനയാണ് ഇന്റര്‍നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓര്‍ഗനൈസേഷണല്‍ സൈക്കോളജിക്കല്‍ മെഡിസിന്.
സൈക്കോളജി ഓഫ് റിലീജിയന്‍ ആന്‍ഡ് മരിയന്‍ സ്പിരിച്ച്വാലിറ്റി, ഹൂമന്‍ ക്യാപിറ്റല്‍ പൊട്ടന്‍ഷ്യല്‍ എന്‍ഹാന്‍സ്മെന്റ് ആന്‍ഡ് പ്രൊഡക്ടിവിറ്റി എന്നീ വിഷയങ്ങളില്‍ അദ്ദേഹം നല്കിയ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് ഫെലോഷിപ്പ്. കഴിഞ്ഞമാസം ഹൈദരാബാദില്‍നടന്ന ഇന്‍സ്റ്റിട്യൂട്ടിന്റെ ആറാമത് കോണ്വേക്കേഷന് ചടങ്ങിലാണ് ഇന്ത്യയില്‍നിന്നും വിദേശങ്ങളില്‍നിന്നും മനുഷ്യവിഭവ ശാക്തീകരണ വിഷയങ്ങളില്‍ നേട്ടം കൈവരിച്ച പ്രമുഖ വ്യക്തികള്‍ക്കൊപ്പം ഫെല്ലോഷിപ്പ് സമ്മാനിച്ചത്. പരേതരായ ചാക്കോ അന്നമ്മ ദമ്പതികളുടെ പുത്രനായ ഫാ. ജോണ്‍ പൂഞ്ഞാര്‍ വയലില്‍കരോട്ട് ഓസ്ട്രേലിയയില്‍ ഇടവക പ്രവര്‍ത്തനങ്ങളോടൊപ്പം മരിയന്‍ ആധ്യാത്മികതയില്‍ ഗവേഷണവും നടത്തുന്നുണ്ട്.
