News - 2024

ട്രെവി ജലധാരയിലെ പണം കാരിത്താസിന് നല്‍കുന്നത് തുടരും

സ്വന്തം ലേഖകന്‍ 16-01-2019 - Wednesday

റോം: റോമിലെ പ്രസിദ്ധമായ ട്രെവി ജലധാരയില്‍ നിന്നു ശേഖരിക്കുന്ന പണം കാരിത്താസ് റോമിന് കൈമാറുന്നതു തുടരുമെന്ന് വ്യക്തമാക്കി മേയർ വിർജീനിയ റാഗി. ട്രെവി ഫൗണ്ടനിൽ നിന്ന് ലഭിക്കുന്ന തുക നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയില്ലായെന്നും കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന് കൈമാറുന്നത് തുടരുമെന്നും അവര്‍ പറഞ്ഞു.

2001 മുതൽ ട്രെവി ജലധാരയില്‍ വിനോദ സഞ്ചാരികള്‍ നിക്ഷേപിക്കുന്ന നാണയങ്ങള്‍ കാരിത്താസായിരിന്നു ശേഖരിച്ചുകൊണ്ടിരിന്നത്. ട്രെവി ജലധാരയില്‍ ദശലക്ഷണക്കിന് തീര്‍ത്ഥാടകര്‍ എറിയുന്ന നാണയങ്ങള്‍ ശക്തമായ വാക്വം പമ്പുകള്‍ ഉപയോഗിച്ച് ആഴ്ചതോറും ശേഖരിച്ച് നഗരത്തിലെ പാവങ്ങളുടെ ഭക്ഷണത്തിനും പാര്‍പ്പിടത്തിനുമായി കാരിത്താസ് വിനിയോഗിച്ചു വരികയായിരുന്നു.

പ്രതിവർഷം 1.7 മില്യൺ ഡോളറാണ് ലഭിക്കുന്നത്. കാരിത്താസിന്റെ വാര്‍ഷിക ബഡ്ജറ്റിന്റെ 15% വരുന്ന തുകയാണിത്. ലഭിക്കുന്ന തുക പാവങ്ങളുടെ ഭവന നിർമ്മാണം, ഭക്ഷണ വിതരണം, ഇടവകകളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്കുള്ള സഹായ വിതരണം തുടങ്ങിയ പ്രവർത്തികൾക്കായാണ് കാരിത്താസ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ തുകയുടെ വിനിയോഗത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയായിരിന്നു. ഈ സാഹചര്യത്തിലാണ് മേയറുടെ പ്രസ്താവന.


Related Articles »