News

അറബിക് പരിഭാഷയില്‍ ഗള്‍ഫ് ജനതക്ക് പാപ്പയുടെ സന്ദേശം

സ്വന്തം ലേഖകന്‍ 01-02-2019 - Friday

വത്തിക്കാന്‍ സിറ്റി: യു‌എ‌ഇ അപ്പസ്തോലിക സന്ദര്‍ശനത്തിന് മുന്നോടിയായി അറേബ്യന്‍ സമൂഹത്തിന് ലഘു സന്ദേശവുമായി ഫ്രാന്‍സിസ് പാപ്പ. ഭാവിയിലേക്കു ഉറ്റുനോക്കിക്കൊണ്ട് ജീവിതത്തെ ക്രമീകരിക്കുന്ന ഒരു ജനതയെയാണ് താന്‍ യുഎഇ-യില്‍ കാണുന്നതെന്ന്‍ പാപ്പ സന്ദേശത്തില്‍ പറഞ്ഞു. യഥാര്‍ത്ഥമായ ധനം ഭൗതിക സമ്പത്തില്ല, രാജ്യത്തിന്‍റെ ഭാവി കരുപ്പിടിപ്പിക്കുന്ന ജനതയാണ് നാടിന്‍റെ സമ്പത്തെന്ന യുഎഇയുടെ രാഷ്ട്രപിതാവുമായ ഷെയ്ക് സയീദിന്‍റെ വാക്കുകള്‍ ഫ്രാന്‍സിസ് പാപ്പ തന്റെ സന്ദേശത്തില്‍ ഉദ്ധരിച്ചു.

അബുദാബിയില്‍ അരങ്ങേറുന്ന രാജ്യാന്തര സംഗമത്തെ അഭിസംബോധന ചെയ്യാന്‍ തന്നെ ക്ഷണിച്ച, യുഎഇയുടെ രാജാവ് മുഹമ്മദ് ബിന്‍ സൈദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനു പാപ്പ പ്രത്യേകം നന്ദിയര്‍പ്പിച്ചു. സന്ദര്‍ശനത്തിന്‍റെ വിജയത്തിനായി ക്രമീകരണങ്ങള്‍ നടത്തുന്ന യുഎഇ സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകള്‍ക്കും പാപ്പ നന്ദി പ്രകാശിപ്പിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ ഭാഷയിലുള്ള പാപ്പയുടെ സന്ദേശത്തിന് അറബിയില്‍ തത്സമയമുള്ള പരിഭാഷ ശബ്ദലേഖനം ചെയ്തിട്ടുണ്ട്. 3 മിനിറ്റു ദൈര്‍ഘ്യമുള്ള സന്ദേശം ഇന്നലെയാണ് വത്തിക്കാന്‍ പ്രസിദ്ധീകരിച്ചത്.


Related Articles »