India - 2025

കന്ധമാല്‍ ക്രൈസ്തവരുടെ ശബ്ദമായ ആന്റോ അക്കരയ്ക്കു ഐസിപിഎ അവാര്‍ഡ്

സ്വന്തം ലേഖകന്‍ 07-02-2019 - Thursday

ന്യൂഡല്‍ഹി: കന്ധമാലില്‍ പീഡിപ്പിക്കപ്പെട്ട ക്രൈസ്തവര്‍ക്കു നീതി ലഭിക്കാനായി രചനകളിലൂടെ പോരാട്ടം നടത്തുന്ന ആന്റോ അക്കരയ്ക്കു ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്റെ (ഐസിപിഎ) ഫാ. ലൂയിസ് കരേനോ അവാര്‍ഡ്. 2008-ല്‍ ഒഡീഷയിലെ കന്ധമാലില്‍ നടന്ന ക്രൈസ്തവ പീഡനത്തെപ്പറ്റിയും നീതി ലഭിക്കാതെ തടവറയില്‍ കഴിയുന്ന ക്രൈസ്തവരെ പറ്റിയും അഞ്ചോളം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഇദ്ദേഹം നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ലേഖകനാണ്.

പീഡനത്തിനു മുന്‍പു സ്വാമി ലക്ഷ്മണാനന്ദ വധിക്കപ്പെട്ടതിനു പിന്നിലുളള കാര്യങ്ങള്‍ വിവരിക്കുന്ന ഹു കില്‍ഡ് സ്വാമി ലക്ഷ്ണമണാനന്ദ എന്ന പുസ്തകം ദേശീയ തലത്തില്‍ തന്നെ വന്‍ ചര്‍ച്ചയ്ക്ക് വഴിതെളിയിച്ചിരിന്നു. മാര്‍ച്ച് ഒന്നിന് ഒഡീഷയിലെ ഝാര്‍സുഡയില്‍ നടക്കുന്ന ഐസിപിഎ ദേശീയ കണ്‍വെന്‍ഷനില്‍ ആന്റോ അക്കരയ്ക്കു അവാര്‍ഡു സമ്മാനിക്കും.

More Archives >>

Page 1 of 221