India - 2024

കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് അബുദാബിയിലെത്തി

സ്വന്തം ലേഖകന്‍ 02-02-2019 - Saturday

ദുബായ്: മാർപാപ്പയുടെ യുഎഇ സന്ദർശനത്തോട് അനുബന്ധിച്ചു ചടങ്ങുകളിൽ പങ്കെടുക്കാൻ സീറോ മലങ്കര സഭ പരമാധ്യക്ഷൻ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ അബുദാബിയിൽ എത്തി. അബുദാബി വിമാനത്താവളത്തിൽ രാവിലെ എത്തിച്ചേര്‍ന്ന അദ്ദേഹത്തെ മലങ്കര കത്തോലിക്കാ സഭാ ഗൾഫ് മേഖലാ കോ-ഓർഡിനേറ്റർ ഫാ. മാത്യു കണ്ടത്തിലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

പ്രകൃതിയോടും സഹിഷ്ണുതാ മനോഭാവം കാണിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന മാർപാപ്പ യുഎഇ സഹിഷ്ണുതാ വർഷമായി ആചരിക്കുന്ന വേളയിൽ ഇവിടം സന്ദർശിക്കുമ്പോൾ അതിനു പ്രാധാന്യമേറെയാണെന്ന് മാർ ക്ലിമീസ് പറഞ്ഞു. മാർപാപ്പയുടെ ഇസ്‍ലാമിക രാഷ്ട്ര സന്ദർശനം ലോകത്തിന് സാഹോദര്യത്തിന്റെ പുതിയ സന്ദേശം നൽകുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.


Related Articles »