India - 2025
ദളിത് ക്രൈസ്തവരുടെ ദുരവസ്ഥ പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി
സ്വന്തം ലേഖകന്‍ 13-02-2019 - Wednesday
ന്യൂഡല്‍ഹി: ദളിത് ക്രൈസ്തവരുടെ സാമ്പത്തികമായ ദുരവസ്ഥ പരിഹരിക്കാന്‍ കേരളത്തിലേതു പോലെ ദേശീയ തലത്തിലും കോര്‍പറേഷന്‍ ഉടന്‍ രൂപീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ക്രൈസ്തവരായ പട്ടികവിഭാഗക്കാര്‍ക്കു മാത്രം സംവരണാനുകൂല്യം നിഷേധിക്കുന്നത് തെറ്റാണെന്നും ദളിത് ക്രൈസ്തവര്‍ക്കുള്ള സംവരണം ഇനിയും വൈകിക്കരുതെന്നും അദ്ദേഹം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് ദളിത് ക്രൈസ്തവര്‍ സര്‍ക്കാരില്‍ നിന്ന് ആനുകൂല്യമില്ലാതെ വളരെ കഷ്ടപ്പാടിലാണ് കഴിയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.