India - 2024

ദീപികയെ നയിക്കാന്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍

സ്വന്തം ലേഖകന്‍ 16-02-2019 - Saturday

കോട്ടയം: രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രം റെക്ടറായിരിന്ന ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ ഇന്നു ചുമതലയേല്‍ക്കും. പ്രമുഖ വാഗ്മിയും ഗ്രന്ഥരചയിതാവുമാണ്. 2005-06 കാലഘട്ടത്തില്ല്‍ ദീപികയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. കെസിഎസ്എല്‍, മിഷന്‍ലീഗ് സംഘടനകളുടെ പാലാ രൂപത ഡയറക്ടര്‍, രൂപത കോര്‍പറേറ്റ് സെക്രട്ടറി, കേരള വൊക്കേഷണല്‍ സര്‍വീസ് സെന്റര്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ സേവ നമനുഷ്ഠിച്ചിട്ടുണ്ട്. രണ്ടു വര്‍ഷം ദക്ഷിണാഫ്രിക്കയിലും പ്ര വര്ത്തിിച്ചിട്ടുണ്ട്. പാലാ രൂപതയിലെ പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന ഇടവകാംഗമാണ് ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ .


Related Articles »