India - 2025
ക്രൈസ്തവരുടെ തലകൊയ്യുമ്പോള്‍ മാത്രമെന്തേ ഈ നിശബ്ദത? ദീപികയുടെ മുഖപ്രസംഗം വന്‍ ചര്‍ച്ചയാകുന്നു
സ്വന്തം ലേഖകന്‍ 30-12-2019 - Monday
കൊച്ചി: നൈജീരിയയില്‍ ക്രിസ്തുമസ് ദിനത്തില്‍ നടന്ന ക്രൈസ്തവ നരഹത്യ തമസ്ക്കരിച്ചുള്ള മാധ്യമങ്ങളുടെ നിലപാടിനെയും ക്രൈസ്തവര്‍ക്കു സാമാന്യനീതി നിഷേധിക്കപ്പെടുമ്പോഴുള്ള പുരോഗമനവാദികളുടെ നിശബ്ദതയെയും ചോദ്യം ചെയ്തുകൊണ്ട് ദീപികയുടെ ശക്തമായ മുഖപ്രസംഗം. ഇന്നത്തെ ദീപിക ദിനപത്രത്തിലാണ് 'ക്രൈസ്തവരുടെ തലകൊയ്യുമ്പോള്‍ മാത്രമെന്തേ ഈ നിശബ്ദത' എന്ന തലക്കെട്ടില്‍ മതവിശ്വാസത്തിന്റെ പേരില്‍ ചില രാജ്യങ്ങളില്‍ നടക്കുന്ന ശിരച്ഛേദനം പോലുള്ള ക്രൂരതകളുടെ വാര്‍ത്ത ഒറ്റക്കോളത്തില്‍പ്പോലും നല്‍കാന്‍ മിക്ക മാധ്യമങ്ങളും തയാറാവുന്നില്ലായെന്ന സത്യം തുറന്നു പറഞ്ഞുകൊണ്ടു ദീപിക മുഖപ്രസംഗം എഴുതിയിരിക്കുന്നത്.
ഏതെങ്കിലുമൊരു ക്രൈസ്തവ പുരോഹിതനോ കന്യാസ്ത്രീയോ ഉള്‍പ്പെട്ടൊരു കിംവദന്തി കൈയില്‍ കിട്ടിയാല്‍ ചാനല്‍ ചര്‍ച്ചാ മെഗാ പരമ്പരകള്‍ നടത്തുന്നവര്‍ക്കും ഇതൊന്നും വാര്‍ത്തയല്ലായെന്നും പുരോഗമനക്കാരെന്നു ഭാവിക്കുന്ന പലരുടെയും മാധ്യമങ്ങളുടെയും നിഷ്പക്ഷതയും നീതിബോധവും അത്രയ്ക്കുണ്ടെന്നും എഡിറ്റോറിയലില്‍ ദീപിക തുറന്നടിച്ചു. നൂറുകണക്കിനാളുകളാണ് പത്രത്തിന്റെ എഡിറ്റോറിയല്‍ ക്ലിപ്പിംഗ് നവ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നത്.
ദീപിക മുഖപ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം
നൈജീരിയയില്‍ ക്രിസ്മസ് ദിനത്തില്‍ പത്തു െ്രെകസ്തവരെ ഐഎസ് ഭീകരര്‍ തലവെട്ടിക്കൊന്ന വാര്‍ത്ത പല ആഗോള മാധ്യമങ്ങള്‍ക്കും വലിയ വാര്‍ത്തയായിരുന്നില്ല. മലയാളപത്രങ്ങളും ഈ വാര്‍ത്ത തമസ്‌കരിച്ചു. എന്നാല്‍, അതേദിവസംതന്നെ അഫ്ഗാനിസ്ഥാനിലെ ഭീകരാക്രമണത്തിന്റെയും കസാഖ്സ്ഥാനില്‍ വിമാനം തകര്‍ന്നതിന്റെയുമൊക്കെ വാര്‍ത്തകള്‍ വളരെ പ്രാധാന്യത്തോടെ മലയാള പത്രങ്ങളും പ്രസിദ്ധീകരിച്ചു. രാജ്യത്ത് ഇപ്പോള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ വലിയ പ്രക്ഷോഭം നടക്കുകയാണല്ലോ.
മതത്തിന്റെ പേരിലുള്ള വിവേചനത്തെയാണു പ്രക്ഷോഭകര്‍ എതിര്‍ക്കുന്നത്. എന്നാല്‍, മതവിശ്വാസത്തിന്റെ പേരില്‍ ചില രാജ്യങ്ങളില്‍ നടക്കുന്ന ശിരച്ഛേദനം പോലുള്ള ക്രൂരതകളുടെ വാര്‍ത്ത ഒറ്റക്കോളത്തില്‍പ്പോലും നല്‍കാന്‍ നമ്മുടെ മിക്ക മാധ്യമങ്ങളും തയാറാവുന്നില്ല. എന്തിനോടും നിമിഷത്തിനുള്ളില്‍ പ്രതികരിക്കുന്ന സമൂഹ മാധ്യമങ്ങളും ഇത്തരം വാര്‍ത്തകള്‍ അറിഞ്ഞതായി ഭാവിക്കുന്നില്ല. ഏതെങ്കിലുമൊരു െ്രെകസ്തവ പുരോഹിതനോ കന്യാസ്ത്രീയോ ഉള്‍പ്പെട്ടൊരു കിംവദന്തി കൈയില്‍ കിട്ടിയാല്‍ ചാനല്‍ ചര്‍ച്ചാ മെഗാ പരന്പരകള്‍ നടത്തുന്നവര്‍ക്കും ഇതൊന്നും വാര്‍ത്തയല്ല. പുരോഗമനക്കാരെന്നു ഭാവിക്കുന്ന പലരുടെയും മാധ്യമങ്ങളുടെയും നിഷ്പക്ഷതയും നീതിബോധവും അത്രയ്ക്കുണ്ട്.
വര്‍ഗീയതയും വിഭാഗീയതയും വര്‍ണവിവേചനവും പ്രാകൃതമാണ്, മനുഷ്യത്വത്തിനു വിരുദ്ധമാണ്. പരിഷ്കൃത സമൂഹങ്ങളില്‍ അവയ്‌ക്കെതിരേ നിയമങ്ങളുമുണ്ട്. എന്നാല്‍ ഈ പ്രാകൃതത്വം പലരുടെയും മനസുകളില്‍ മാത്രമല്ല, ചില സമൂഹങ്ങളിലും ഏറ്റവും ക്രൂരമായ രൂപങ്ങളില്‍ നിലനില്‍ക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ട് എന്നൊക്കെ പറഞ്ഞിട്ടെന്തു കാര്യം നാസികളുടേതിനു തുല്യമായ വംശവിദ്വേഷവും ക്രൂരതയും ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് ഇസ്ലാമിക് സ്‌റ്റേ്റ്റ് (ഐഎസ്) പോലുള്ള പ്രസ്ഥാനങ്ങള്‍ കാട്ടിത്തരുന്നത്. ഔദ്യോഗികമായ ഇസ്ലാം ആശയങ്ങളോടും പഠനങ്ങളോടും യാതൊരു പൊരുത്തവുമില്ലാത്ത ഭീകരപ്രവര്‍ത്തനങ്ങളിലാണ് ഐഎസും പല ജിഹാദ് പ്രസ്ഥാനങ്ങളും ഏര്‍പ്പെട്ടിരിക്കുന്നത്. ഐഎസിന്റെ നിരവധി നേതാക്കള്‍ ഇതിനോടകം കൊല്ലപ്പെട്ടെങ്കിലും പ്രസ്ഥാനം ഇപ്പോഴും സജീവമാണ്.
കഴിഞ്ഞ ഒക്ടോബറില്‍ ഐഎസിന്റെ സ്വയം പ്രഖ്യാപിത ഖലീഫ ആയിരുന്ന അബുബക്കര്‍ അല്‍ ബാഗ്ദാദി, യുഎസ് സേന നടത്തിയ കമാന്‍ഡോ ഓപ്പറേഷനിടെ സ്വയം പൊട്ടിത്തെറിച്ചു മരിച്ചു. ഐഎസിന്റെ മറ്റൊരു പ്രമുഖനായിരുന്ന അബ്ദുള്‍ ഹസന്‍ അല്‍ മുജാഹിര്‍ അടുത്തദിവസം യുഎസ് സേനാ ആക്രമണത്തില്‍ത്തന്നെ കൊല്ലപ്പെട്ടു. എന്നാല്‍, ഐഎസും അതിന്റെ പോഷകസംഘടനകളും ഇപ്പോഴും സജീവമാണ്. ക്രിസ്മസ് ദിനത്തില്‍ നൈജീരിയയില്‍ പത്തു െ്രെകസ്തവരെ കഴുത്തു വെട്ടി വധിച്ചത് ഐഎസിന്റെ ഭാഗമായ ഐഎസ് പശ്ചിമാഫ്രിക്കന്‍ പ്രവിശ്യയുടെ ഭീകരവാദികളാണ്. െ്രെകസ്തവരെ തലവെട്ടിക്കൊല്ലുന്നതിന്റെ വീഡിയോ ഭീകരര്‍തന്നെ പുറത്തുവിട്ടു. ബാഗ്ദാദിയുടെയും മുജാഹിറിന്റെയും വധത്തിനു പ്രതികാരമാണിതെന്നും അവര്‍ അവകാശപ്പെടുന്നു.
യുഎസ് ആക്രമണത്തില്‍ ഐഎസ് നേതാക്കള്‍ കൊല്ലപ്പെട്ടതിനു പകരമായി നൈജീരിയയിലെ നിരപരാധികളെ, അവര്‍ െ്രെകസ്തവരാണെന്നതിനാല്‍ തലവെട്ടിക്കൊല്ലുന്നത് ഏതു മതത്തിലെ നീതി ലോകത്തിലെവിടെയെങ്കിലും ഒരു പ്രത്യേക ന്യൂനപക്ഷം പീഡിപ്പിക്കപ്പെട്ടാല്‍ അതിനെതിരേ പ്രതിഷേധവും പ്രക്ഷോഭവുമായി രംഗത്തെത്തുന്നവര്‍ ഇത്തരം ക്രൂരതയ്‌ക്കെതിരേ മിണ്ടുന്നുപോലുമില്ല. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും പൗരത്വനിയമ ഭേദഗതിയിലെ മതവിവേചനത്തിനെതിരേ ശക്തമായി രംഗത്തുണ്ട്. പക്ഷേ, നൈജീരിയയിലും സുഡാനിലുമൊക്കെ െ്രെകസ്തവര്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ശിരച്ഛേദം ചെയ്യപ്പെടുകയും ചെയ്യുന്‌പോള്‍ പുരോഗമനവാദികള്‍ക്കു ശബ്ദമുയരുന്നില്ല.
നൈജീരിയയില്‍ നടക്കുന്ന ക്രൈസ്തവ പീഡനത്തെക്കുറിച്ച് ഇന്നും ഇന്നലെയുമല്ല വാര്‍ത്തകള്‍ വരുന്നത്. ആഗോള മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും പ്രാദേശികമായി അവ തമസ്‌കരിക്കപ്പെടുന്നു. നൈജീരിയയിലെ കുപ്രസിദ്ധ ക്രൈസ്തവ വിരുദ്ധ ഭീകരസംഘടനയായ ബോക്കോ ഹറാം ഈ ക്രിസ്മസ് ദിനത്തില്‍ ക്രൈസ്തവര്‍ കൂടുതലുള്ള ഒരു ഗ്രാമത്തില്‍ ഏഴുപേരെയാണു കൊലപ്പെടുത്തിയത്. നൈജീരിയയില്‍ മാത്രം ഈ വര്‍ഷം ആയിരത്തിലധികം ക്രൈസ്തവര്‍ ഇപ്രകാരം കൊല്ലപ്പെട്ടിട്ടുണ്ടെന്നു മനുഷ്യവകാശ സംഘടനയായ എയ്ഡ് റിലീഫ് ട്രസ്റ്റിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ അവിടെ വധിക്കപ്പെട്ട ക്രൈസ്തവരുടെ എണ്ണം ആറായിരത്തിലേറെയാണ്. ക്രൈസ്തവ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും അവിടെ പതിവാണ്. നൈജര്‍, ചാഡ്, കാമറോണ്‍ എന്നിവിടങ്ങളിലും ക്രൈസ്തവ പീഡനം ദുസ്സഹമാകുകയാണ്. ആ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്കാകട്ടെ ഇതിനെതിരേ ശക്തമായ നടപടികളെടുക്കാന്‍ കഴിയുന്നില്ല. 2003ല്‍ അമേരിക്കയ്‌ക്കെതിരേയാണ് ഐഎസ് രൂപമെടുത്തത്. സിറിയന്‍ യുദ്ധം ഐഎസിനെ കൂടുതല്‍ സജീവമാക്കി. അനേകം രാജ്യങ്ങളില്‍ ആ പ്രസ്ഥാനം അക്രമങ്ങള്‍ അഴിച്ചുവിട്ടു. പല അദൃശ്യശക്തികളുടെയും പിന്തുണയുള്ള ഐഎസിനെ തകര്‍ക്കാന്‍ അമേരിക്കയ്ക്കുപോലും കഴിയുന്നില്ല. ഇടയ്ക്ക് കനത്ത തിരിച്ചടികള്‍ കിട്ടാറുണ്ടെങ്കിലും ആ ഭീകരപ്രസ്ഥാനം നിര്‍ജീവമാകുന്നില്ലെന്നു മാത്രമല്ല, പൈശാചികമായ ക്രൂരതകള്‍ തുടരുകയും ചെയ്യുന്നു.
2018ലെ പുതുവര്‍ഷശുശ്രൂഷ കഴിഞ്ഞു നൈജീരിയയിലെ ദേവാലയത്തില്‍നിന്നു മടങ്ങുകയായിരുന്ന 14 വിശ്വാസികളെയാണു ഭീകരര്‍ വെടിവച്ചു കൊന്നത്. ഇത്തരം എത്രയോ സംഭവങ്ങള്‍. ഇന്ത്യയിലും ഇസ്ലാമിക തീവ്രവാദികള്‍ അക്രമം അഴിച്ചുവിട്ടിട്ടുണ്ടല്ലോ. പാക്കിസ്ഥാനില്‍ മതനിന്ദക്കുറ്റം ആരോപിക്കപ്പെട്ടു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആസിയ ബീവി എന്ന ക്രൈസ്തവ വനിതയ്ക്ക് നിരപരാധിത്വം തെളിയിക്കാനായെങ്കിലും രാജ്യം വിടേണ്ടിവന്നു. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ കൊളംബോയിലെ പള്ളിയില്‍ ഭീകരര്‍ ചോരപ്പുഴ ഒഴുക്കി.
ഇസ്ലാമിക തീവ്രവാദികളുടെ എളുപ്പത്തിലുള്ള ഇരകളാണു കേരളത്തിലെ ക്രൈസ്തവരെന്നും ലവ് ജിഹാദിലൂടെ തീവ്രവാദികള്‍ അവരുടെ പദ്ധതികള്‍ നടപ്പാക്കുകയാണെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ഈയിടെ പറയുകയുണ്ടായി. സഹിഷ്ണുതയുടെ മഹത്തായ പാരന്പര്യമുള്ള ഇന്ത്യയിലും െ്രെകസ്തവര്‍ക്കെതിരേ ആക്രമണങ്ങള്‍ നടക്കുന്നു. ജാര്‍ഖണ്ഡില്‍ കള്ളക്കേസില്‍ കുടുക്കി ഒരു മലയാളിവൈദികനെ ജയിലിലാക്കിയത് അടുത്തകാലത്താണ്. പുരോഗമനം പറയുന്ന പലരും െ്രെകസ്തവപീഡനത്തിനെതിരേ ഉരിയാടാറില്ല. െ്രെകസ്തവര്‍ക്കു സാമാന്യനീതി നിഷേധിക്കപ്പെടുന്നതില്‍ 'നീതിയുടെ പോരാളികള്‍''ക്കു ഖേദവുമില്ല.