India - 2025
മലങ്കര സഭാതല വൈദിക സംഗമം
സ്വന്തം ലേഖകന്‍ 19-02-2019 - Tuesday
തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ സഭാതല വൈദിക സംഗമം നാലാഞ്ചിറ ഗിരിദീപം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്നു. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പരിപാടി ഉദ്ഘാടനം ചെയ്തു. : ദുര്‍ബലരും ന്യൂനപക്ഷവും തന്ത്രപരമായി നിശബ്ദരാക്കപ്പെടുന്ന ദുഃഖകരമായ സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് അദ്ദേഹം ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. വൈദികര്‍ക്കു വേണ്ടിയുള്ള സൂനഹദോസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, കമ്മീഷന്‍ സെക്രട്ടറി ഫാ. സണ്ണി മാത്യു, ബഥനി ആശ്രമം സുപ്പീരിയര്‍ ജനറല്‍ ഫാ. ജോസ് കുരുവിള പീടികയില്‍ ഒഐസി എന്നിവര്‍ പ്രസംഗിച്ചു.
ഇന്നലെ നടന്ന വിവിധ സെഷനുകളില്‍ ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, അമേരിക്കന്‍ പ്രഭാഷകന്‍ ഫാ.സ്റ്റാന്‍ ഫൊര്‍ത്തൂണ എന്നിവര്‍ വിഷയാവതരണം നടത്തി. മോണ്‍. ചെറിയാന്‍ താഴമണ്‍, ബിഷപ്പ് വിന്‍സന്റ് മാര്‍ പൗലോസ് എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. പൗരോഹിത്യത്തിന്റെ സുവര്‍ണ, രജത ജൂബിലി ആഘോഷിക്കുന്നവരെ ചടങ്ങില്‍ ആദരിച്ചു. ഫാ.ജോണ്‍ കുറ്റിയില്‍ പ്രസംഗിച്ചു. ദിവ്യകാരുണ്യ ആരാധനയ്ക്ക് ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നേതൃത്വം നല്‍കി.
ഇന്നു മാര്‍ ക്ലീമിസ് കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന സമൂഹബലിക്കുശേഷം നടക്കുന്ന സെഷനു ബില്‍ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഇന്ത്യാ ഹെഡ് ഡോ.സന്തോഷ് മാത്യു, ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ്, ബിഷപ് തോമസ് മാര്‍ യൗസേബിയോസ് എന്നിവര്‍ നേതൃത്വം നല്‍കും. പാനല്‍ ചര്‍ച്ചയില്‍ ഫാ. എല്‍ദോ പുത്തന്‍കണ്ടത്തില്‍, ഫാ. വര്‍ഗീസ് മറ്റമന, ഫാ. ഗീവര്‍ഗീസ് നെടിയത്ത്, ഫാ. ജോണ്‍ ക്രിസ്റ്റഫര്‍, ഫാ. ബോവസ് മാത്യു, ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ടില്‍ എന്നിവര്‍ പ്രസംഗിക്കും. സമ്മേളനം ഇന്നു വൈകുന്നേരം സമാപിക്കും.
