India - 2025

ഡോ. ഏബ്രഹാം വെട്ടിയാങ്കല്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍

സ്വന്തം ലേഖകന്‍ 27-02-2019 - Wednesday

ബംഗളുരു: ബംഗളുരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായി റവ. ഡോ. ഏബ്രഹാം വെട്ടിയാങ്കല്‍ സിഎംഐ നിയമിതനായി. പത്തു വര്‍ഷമായി ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ പ്രോ വൈസ് ചാന്‍സലറായി സേവനമനുഷ്ഠിച്ചുവരികയാണ് അദ്ദേഹത്തിന് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്.

കോഴിക്കോട് ദേവഗിരി കോളജില്‍നിന്നു ഗണിതശാസ്ത്രത്തില്‍ ബിരുദവും മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ന്യൂയോര്‍ക്ക് അയോണ കോളജിനിന്നു കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദവും ബംഗളുരു യൂണിവേഴ്‌സിറ്റിയില്‍നിന്നു പിഎച്ച്ഡിയും നേടി.

മുപ്പതു വര്‍ഷമായി ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം ക്രൈസ്റ്റ് ജൂണിയര്‍ കോളജ് പ്രിന്‍സിപ്പല്‍, ഫിനാന്‍സ് ഓഫീസര്‍, ഗണിതശാസ്ത്രം അധ്യാപകന്‍, വൈസ്പ്രിന്‍സിപ്പല്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കോട്ടയം കാഞ്ഞിരമറ്റം വെട്ടിയാങ്കല്‍ കുടുംബാംഗമാണ്.


Related Articles »