Faith And Reason - 2024
കർത്താവിന്റെ സൗഖ്യത്തിന് മതമില്ല: തളര്‍ന്ന ഹൈന്ദവ യുവതിക്ക് യേശു നാമത്തില്‍ അത്ഭുത സൗഖ്യം
സ്വന്തം ലേഖകന്‍ 06-03-2019 - Wednesday
സൃഷ്ട്ട പ്രപഞ്ചത്തിന്റെ അധിപന്‍ യേശു ക്രിസ്തുവാണെന്ന് അടിവരയിട്ട് സാക്ഷ്യപ്പെടുത്തുന്ന അത്ഭുത രോഗ സൗഖ്യത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു. പ്രശസ്ത വചനപ്രഘോഷകന്‍ ബ്രദര്‍ സാബു ആറുത്തൊട്ടിയില്‍ (കിംഗ് ജീസസ് മിനിസ്ട്രി) നയിച്ച ഇടുക്കി മുരിക്കാശ്ശേരി ബൈബിള്‍ കണ്‍വെന്‍ഷനില്‍ രോഗികള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന മധ്യേ ഹൈന്ദവ യുവതിക്ക് ലഭിച്ച അത്ഭുത രോഗ സൗഖ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ അതിവേഗം പ്രചരിക്കുന്നത്. നാലുവര്‍ഷത്തോളമായി നട്ടെല്ല് വളഞ്ഞു കിടപ്പിലായ നീന എന്ന യുവതിക്കാണ് യേശു ക്രിസ്തുവിന്റെ നാമത്തില്‍ നടത്തിയ പ്രാര്‍ത്ഥനാ മദ്ധ്യേ അത്ഭുത സൗഖ്യം ലഭിച്ചത്. മാതാവിനും രണ്ട് മക്കളോടൊപ്പമാണ് നീന കണ്‍വെന്‍ഷനായി എത്തിയത്.
ഫിക്സ് ബാധിച്ചതിനെ തുടര്‍ന്നു ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതിന്റെ ദുഃഖത്തില്‍ കൂടിയായിരിന്നു നീന. ഇതിനിടെ നട്ടെല്ലിന്നുണ്ടായ ബലക്ഷയത്തെ തുടര്‍ന്നു പൂര്‍ണ്ണമായും കിടപ്പിലായി. ഡോക്ടര്‍മാരെ കാണിച്ചുവെങ്കിലും അവര്‍ ഉപേക്ഷിക്കുകയായിരിന്നുവെന്ന്‍ നീനയും കുടുംബവും സാക്ഷ്യപ്പെടുത്തുന്നു. തുടര്‍ന്നാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനായി അവര്‍ ഇവിടെ എത്തിയത്. ശുശ്രൂഷ നടക്കുന്ന ഹാളിന് പുറത്തുവച്ചു കാര്യങ്ങള്‍ ആരാഞ്ഞ ബ്രദര്‍ സാബു ആറുതൊട്ടിയില്‍ ചുറ്റും കൂടിയിരിന്ന വിശ്വാസികളോട് നീനയുടെ സൗഖ്യത്തിനായി തീക്ഷണമായി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം നല്കി. ഇതിനിടെ നീന വിതുമ്പി കരഞ്ഞു.
യേശു നാമത്തിലുള്ള പ്രാര്‍ത്ഥന നീനയും ഏറ്റുചൊല്ലുവാന്‍ ആരംഭിച്ചതോടെ സമൂഹത്തിന്റെ പ്രാര്‍ത്ഥനയുടെ സ്വരം ഇരട്ടിയായി മാറി. പ്രാര്‍ത്ഥനാമദ്ധ്യേ നീനക്ക് കര്‍ത്താവിന്റെ സൗഖ്യം ലഭിക്കുകയായിരിന്നു. തുടര്‍ന്നു നീന ഹാളില്‍ നടക്കുന്നതു വീഡിയോയില്‍ വ്യക്തമാണ്. നടന്ന അത്ഭുതം യേശു ഇന്നും ജീവിക്കുന്നുവെന്നതിന്റെ തെളിവാണെന്നും അവന്‍ സര്‍വ്വരുടെയും രക്ഷകനാണെന്നും ബ്രദര്‍ സാബു ആറുത്തൊട്ടിയില്‍ വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. നൂറുകണക്കിന് വിശ്വാസികളാണ് കര്‍ത്താവ് നല്കിയ അത്ഭുത സൗഖ്യത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
അതെ, ആകാശത്തിന്‍ കീഴെ മനുഷ്യരക്ഷയ്ക്കായി യേശു നാമമല്ലാതെ മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല എന്ന സത്യം വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണ്. സഹോദരങ്ങളെ, നിങ്ങളുടെ ഈശ്വര സങ്കല്‍പ്പം എന്തുതന്നെയാകട്ടെ; "കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക" എന്ന ഒരു ശബ്ദം നിങ്ങളുടെയുള്ളില്‍ നിന്നും മുഴങ്ങുന്നുണ്ട്. അത് നിങ്ങള്‍ തിരിച്ചറിയാറുണ്ടോ? അവിടുത്തെ സ്വരത്തിനായി കാതോര്‍ക്കുക. വലിയ അത്ഭുതങ്ങളും അടയാളങ്ങളും കാണുക തന്നെ ചെയ്യും.
Posted by Pravachaka Sabdam on