India - 2025
കുടുംബ കൂട്ടായ്മ ആദിമസഭയുടെ പങ്കാളിത്ത മുഖം പ്രകാശിപ്പിക്കുന്നു: മാര്‍ ജോസഫ് പുളിക്കല്‍
സ്വന്തം ലേഖകന്‍ 15-03-2019 - Friday
കൊച്ചി: കുടുംബ കൂട്ടായ്മകള്‍ ആദിമസഭയുടെ പങ്കാളിത്തമുഖമാണു പ്രകാശിപ്പിക്കുന്നതെന്നു ബിഷപ്പ് മാര്‍ ജോസഫ് പുളിക്കല്‍. സീറോ മലബാര്‍ സഭയുടെ കുടുംബ കൂട്ടായ്മ വിഭാഗം ജനറല്‍ ബോഡി സമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വചനാധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളിലൂടെ ഉറവിടങ്ങളിലേക്കു മടങ്ങാനും കാലിക പ്രസക്തമായ വിഷയങ്ങളില്‍ ഇടപെടലുകളുണ്ടാകുന്നതിനും കുടുംബ കൂട്ടായ്മകള്‍ പരിശ്രമിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഇന്ത്യയിലെ വിവിധ സീറോ മലബാര്‍ രൂപതകളില്‍ നിന്നുള്ള വൈദികരും സന്യസ്തരും അല്മായരും സമ്മേളനത്തില്‍ പങ്കെടുത്തു. കുടുംബ കൂട്ടായ്മകളുടെ 2019- 20 വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതിരേഖ, സഭയുടെ കുടുംബ കൂട്ടായ്മ വിഭാഗം ഡയറക്ടര്‍ റവ. ഡോ. ലോറന്‍സ് തൈക്കാട്ടിലിനു നല്‍കി മാര്‍ ജോസഫ് പുളിക്കല്‍ പ്രകാശനം ചെയ്തു. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. രാജു ആന്റണി, സെക്രട്ടറി ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
