India - 2025
കാഴ്ച പരിമിതരുടെ സ്‌നേഹസംഗമം 30ന്
സ്വന്തം ലേഖകന്‍ 18-03-2019 - Monday
കൊച്ചി: സീറോ മലബാര്‍ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കാഴ്ച പരിമിതരുടെ സ്‌നേഹസംഗമം 30നു നടക്കും. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ രാവിലെ 11ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലി അര്‍പ്പണത്തോടെയായിരിക്കും സംഗമം നടക്കുക. തുടര്‍ന്നു പൊതുസമ്മേളനം കര്‍ദ്ദിനാള്‍ ഉദ്ഘാടനം ചെയ്യും.
കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ചാന്‍സലര്‍ റവ.ഡോ.വിന്‍സെന്റ് ചെറുവത്തൂര്‍, റവ. ഡോ. ജോബി മൂലയില്‍, ഫാ. സോളമന്‍ കടന്പാട്ടുപറന്പില്‍, ഫാ. മാത്യു പുളിമൂട്ടില്‍, ബ്രദര്‍ സ്‌കറിയാ കുറ്റിക്കാട് തുടങ്ങിയവര്‍ പ്രസംഗിക്കും. സംഗമത്തിന്റെ ക്രമീകരണങ്ങള്‍ക്കായി ഫാ. സോളമന്‍ കടന്പാട്ടുപറന്പില്‍ ജനറല്‍ കണ്‍വീനറായും സാബു ജോസ് ജനറല്‍ കോഓര്‍ഡിനേറ്ററായും ബ്രദര്‍ സ്‌കറിയാ കുറ്റിക്കാട്, സിസ്റ്റര്‍ ജയ സിഎംസി, സിസ്റ്റര്‍ സുനിത സിഎംസി, ക്ലിന്റ് മാത്യു, ഫിബില മാത്യു, റോമി, വില്‍സണ്‍, ഷിബു, മെബിന്‍, ശരത് തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.
