India - 2025
കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സമ്മേളനം നാളെ മുതല്‍
സ്വന്തം ലേഖകന്‍ 21-03-2019 - Thursday
കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ 20ാം സംസ്ഥാന സമ്മേളനം 22, 23 തീയതികളില്‍ കൊച്ചിയില്‍ നടക്കും. സമിതി രൂപംകൊണ്ട് 20 വര്‍ഷം പൂര്‍ത്തിയായതിന്റെ ആഘോഷ പരിപാടികളുടെ സമാപന സമ്മേളനമാണു കൊച്ചിയില്‍ നടക്കുക. 22നു വൈകുന്നേരം 4.30ന് എറണാകുളം ടൗണ്‍ ഹാളിനു മുന്നില്‍ ബിഷപ്പ് മാര്‍ റെമജിയോസ് ഇഞ്ചനാനിയില്‍ പതാക ഉയര്‍ത്തും. തുടര്‍ന്നു പാലാരിവട്ടം പിഒസിയില്‍ സംസ്ഥാന ഭാരവാഹികളുടെ യോഗം.
23ന് രാവിലെ 10നു കച്ചേരിപ്പടിയിലുള്ള ആശീര്‍ഭവന്‍ ഓഡിറ്റോറിയത്തില്‍ സംസ്ഥാന ജനറല്‍ ബോഡി സമ്മേളനം നടക്കും. ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു ടൗണ്‍ ഹാളില്‍ വാര്‍ഷിക സമാപന സമ്മേളനം. ചെയര്‍മാന്‍ ബിഷപ്പ് മാര്‍ റെമജിയൂസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിക്കും. പ്രമുഖ മദ്യവിരുദ്ധ പ്രവര്‍ത്തകനും നിയമസഭ മുന്‍ സ്പീക്കറുമായ വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മുഖ്യപ്രഭാഷണം നടത്തും.
മോണ്‍. മാത്യു ഇലഞ്ഞിമറ്റം സന്ദേശം നല്കും. ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, അഡ്വ. ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, യോഹന്നാന്‍ ആന്റണി, തങ്കച്ചന്‍ വെളിയില്‍, ആന്റണി ജേക്കബ്, തങ്കച്ചന്‍ കൊല്ലക്കൊന്പില്‍, ഫാ. പോള്‍ കാരാച്ചിറ, സിസ്റ്റര്‍ റോസ്മിന്‍, രാജന്‍ ഉറുന്പില്‍, വി.ഡി. രാജു, ജോസ് ചെന്പിശേരി, വൈ. രാജു, ഷിബു കാച്ചപ്പിള്ളി, തോമസുകുട്ടി മണക്കുന്നേല്‍ എന്നിവര്‍ പ്രസംഗിക്കും.
2019 20 പ്രവര്‍ത്തനവര്‍ഷത്തെ കര്‍മപരിപാടികളുടെ ദീപശിഖ സമ്മേളനത്തില്‍ തെളിക്കും. കേരള കത്തോലിക്കാ സഭയുടെ സീറോ മലബാര്‍, ലത്തീന്‍, മലങ്കര റീത്തുകളിലെ 32 രൂപതകളില്‍ നിന്നായി 1500 ഓളം പ്രവര്‍ത്തകര്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളന പരിപാടികള്‍ക്കു വരാപ്പുഴ അതിരൂപത ആതിഥേയത്വം വഹിക്കും. മദ്യവിമുക്ത സഭയും സമൂഹവുമെന്ന ലക്ഷ്യപ്രാപ്തിക്കായി 1998 ഡിസംബര്‍ നാലിനാണു കേരള കത്തോലിക്കാ സഭയില്‍ കെസിബിസി മദ്യവിരുദ്ധ സമിതി എന്ന മഹത്തായ മദ്യവിരുദ്ധ പ്രസ്ഥാനം രൂപം കൊണ്ടത്.