India - 2025
കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനത്തിന് ആരംഭം
സ്വന്തം ലേഖകന്‍ 23-03-2019 - Saturday
കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതി 20ാം സംസ്ഥാന സമ്മേളനത്തിനു കൊച്ചിയില്‍ തുടക്കമായി. സമ്മേളന നഗരിയായ എറണാകുളം ടൗണ്‍ ഹാളിനു മുന്നില്‍ സമിതി ചെയര്‍മാന്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പതാക ഉയര്‍ത്തി. തുടര്‍ന്നു സംസ്ഥാന ഭാരവാഹികളുടെ യോഗം നടന്നു.
ഇന്നു രാവിലെ 10നു കച്ചേരിപ്പടിയിലുള്ള ആശീര്‍ഭവന്‍ ഹാളില്‍ വാര്‍ഷിക ജനറല്‍ ബോഡി ബിഷപ് മാര്‍ റെമജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞു രണ്ടിനു ടൗണ്‍ ഹാളില്‍ പൊതുസമ്മേളനം നടക്കും. വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍ റെമജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിക്കും. കേരളത്തിലെ 32 രൂപതകളില്‍ നിന്നായി 1500ഓളം പ്രവര്‍ത്തകര്‍ പങ്കെടുക്കും.
