News - 2025

കർദ്ദിനാൾ ഷോൺബോൺ തെറ്റ് തിരുത്തി; ഫാ.ടോം ജീവിച്ചിരിക്കുന്നുവെന്ന് ബിഷപ്പ് ഹിന്‍ണ്ടര്‍

സ്വന്തം ലേഖകന്‍ 29-03-2016 - Tuesday

ഫാദർ ടോം ഉഴുന്നാലിനെ ദു:ഖവെള്ളിയാഴ്ച്ച ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ക്രൂശിലേറ്റി എന്ന വാർത്തയുടെ പിന്നിൽ വിയന്നയിലെ കർദ്ദിനാൾ ക്രിസ്റ്റോഫ് ഷോൺബോണിന്റെ തെറ്റായ പ്രസ്താവനയായിരുന്നെന്നും അദ്ദേഹം ആ തെറ്റു തിരുത്തിയെന്നും അബുദാബി ആർച്ച് ബിഷപ്പ് പോൾ ഹിൻണ്ടർ.

ഫാദർ ടോം ഉഴുന്നാലിൽ ദു:ഖവെള്ളിയാഴ്ച്ച ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാൽ ക്രൂശിക്കപ്പെട്ടു എന്ന് വിയന്നയിൽ കർദ്ദിനാൾ ക്രിസ്റ്റോഫ് ഷോൺബോണ്‍ ഈസ്റ്റർ ദിവ്യബലിവേളയിൽ അറിയിച്ചത് മാർച്ച് 27-ാം തീയതി വാഷിംഗ്ടൺ ടൈംസ് ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് ലോകമാധ്യമങ്ങളും സോഷ്യൽ മീഡിയയും ഫാദർ ഉഴുന്നാലിനെക്കുറിച്ചുള്ള ഈ വാർത്ത‍ പ്രചരിപ്പിക്കുകയായിരുന്നു.

എന്നാൽ കർദ്ദിനാൾ ഷോൺബോണിനു തെറ്റു പറ്റിയെന്നും അതിനുശേഷം അദ്ദേഹം തന്റെ തെറ്റു തിരുത്തിയെന്നും, ഇന്ത്യയിൽ നിന്നും ലഭിച്ച തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം അപ്രകാരം പറഞ്ഞതെന്നും അബുദാബി ആർച്ച് ബിഷപ്പ് പോൾ ഹിൻണ്ടറിന്റെ വാക്കുകളെ ഉദ്ദരിച്ചുകൊണ്ട് CNA റിപ്പോർട്ട് ചെയ്യുന്നു.

ഫാദർ ഉഴുന്നാലിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നു തന്നെയാണ് ശക്തമായ സൂചനകളെന്നു വെളിപ്പെടുത്തിയ ആർച്ച് ബിഷപ്പ് ഹിൻണ്ടർ, സുരക്ഷാകാരണങ്ങളാല്‍ കൂടുതലൊന്നും പറയനാകില്ല'യെന്നും കൂട്ടിചേര്‍ത്തു.

മാർച്ച് 28-ാം തിയതി ഇന്ത്യൻ ബിഷപ്സ് കോൺഫ്രൻസിന്റെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാദർ ജോസഫ് ചാന്നായൻ 'ucanews'-ന് അനുവദിച്ച ഒരു അഭിമുഖത്തിൽ, ഫാദർ ഉഴുന്നാലിനെ കുരിശിലേറ്റി എന്ന വാർത്തയ്ക്ക് അടിസ്ഥാനമൊന്നും കണ്ടെത്താനായിട്ടില്ല എന്ന് പറയുകയുണ്ടായി.

ഫാദർ ഉഴുന്നാലിനെ കുരിശിലേറ്റി എന്ന വാർത്ത അടിസ്ഥാന രഹിതമാണന്ന് സലേഷ്യൻ സഭയുടെ ബാംഗ്ലൂർ പ്രോവിൻസിന്റെ വക്താവ് ഫാദർ മാത്യു വളർകോട്ട് അറിയിച്ചതായി ucanews റിപ്പോർട്ട് ചെയ്തിരുന്നു.

More Archives >>

Page 1 of 29