Faith And Reason - 2024

അമേരിക്കയുടെ പുതിയ ആകാശ സേന വെഞ്ചിരിച്ച ബൈബിള്‍ ഏറ്റുവാങ്ങി

സ്വന്തം ലേഖകന്‍ 13-01-2020 - Monday

വാഷിംഗ്‌ടണ്‍ ഡി‌സി: അമേരിക്കയില്‍ പുതുതായി രൂപീകരിച്ച ആകാശ സേനക്ക് (യുണൈറ്റഡ് സ്റ്റേറ്റ്സ് സ്പേസ് ഫോഴ്സ്) ഉപയോഗിക്കുവാനുള്ള ബൈബിള്‍ വാഷിംഗ്‌ടണ്‍ നാഷ്ണല്‍ കത്തീഡ്രലില്‍ വെഞ്ചരിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന വെഞ്ചരിപ്പ് കര്‍മ്മങ്ങള്‍ക്ക് യു.എസ് ആംഡ് ഫോഴ്സിന്റേയും ഫെഡറല്‍ മിനിസ്ട്രിയുടേയും എപ്പിസ്കോപ്പല്‍ മെത്രാനായ റവ. കര്‍ദ്ദിനാള്‍ കാല്‍ റൈറ്റ് നേതൃത്വം നല്‍കി. നാഷ്ണല്‍ കത്തീഡ്രലിലെ ഡീനായ റാന്‍ഡോള്‍ഫ് മാര്‍ഷല്‍ ഹോല്ലെരിത്ത്, യു.എസ് എയര്‍ഫോഴ്സ് മേജര്‍ ജനറലും ചാപ്ലൈനുമായ സ്റ്റീവന്‍ എ ഷായിക്ക് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ലോക പ്രസിദ്ധിയാര്‍ജിച്ച വാഷിംഗ്‌ടണിലെ ബൈബിള്‍ മ്യൂസിയം സംഭാവന ചെയ്ത കിംഗ് ജെയിംസ് ബൈബിള്‍ ആയിരിക്കും പുതിയ ആകാശ സേനയുടെ ഔദ്യോഗിക ബൈബിള്‍.

ദൈവം തിന്മയുടെ മേലും, ജീവന്‍ മരണത്തിന്റെ മേലും, സ്നേഹം വിദ്വേഷത്തിന്റെ മേലും വിജയിക്കുന്നിടമായിരിക്കണം അവസാന അതിര്‍ത്തിയെന്ന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള വഴികാട്ടിയും സംരക്ഷണവുമാകട്ടെ ഈ ബൈബിളെന്ന് ആകാശ സേനയുടെ ബൈബിള്‍ വെഞ്ചരിച്ചുകൊണ്ട് റവ. കര്‍ദ്ദിനാള്‍ കാള്‍ റൈറ്റ് പറഞ്ഞു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ട പ്രതിരോധ ബില്ലില്‍ ഉള്‍പ്പെട്ടിരുന്ന യു.എസ് സ്പേസ് ഫോഴ്സ് അമേരിക്കന്‍ മിലിട്ടറിയുടെ ആറാം വിഭാഗമായി ഇക്കഴിഞ്ഞ ഡിസംബറിലാണ് രൂപീകൃതമാകുന്നത്. ജിപിഎസിന് ഉപയോഗിക്കുന്ന ഉപഗ്രഹം, വാര്‍ത്താ വിനിമയം, മിസൈല്‍ പ്രതിരോധം തുടങ്ങിയവ പോലെയുള്ള മേഖലകളിലെ അമേരിക്കയുടെ താത്പര്യാര്‍ത്ഥമാണ് യു.എസ് സ്പേസ് ഫോഴ്സ് രൂപീകരിച്ചിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 21