News

ലോകയുവജന ദിനാചരണത്തിന്റെ ഒരുക്കങ്ങൾ: ഫ്രാൻസിസ് മാർപാപ്പ ഒന്നാം പേരുകാരനായി രജിസ്ട്രഷന് തുടക്കം.

അഗസ്റ്റസ് സേവ്യർ 30-07-2015 - Thursday

വത്തിക്കാൻ: പോളണ്ടിലെ ക്രാക്കോ നഗരത്തിൽ ആരംഭിക്കാനുദ്ദേശിച്ചുള്ള ലോകയുവജന ദിനാചരണത്തിന്റെ രജിസ്ട്രേഷനിൽ ആദ്യത്തേതായി സ്വന്തം പേര് ചേർത്ത് ഫ്രാൻസിസ് മാർപാപ്പ. പോളണ്ടിലെ രണ്ടു യുവജനങ്ങളോടൊപ്പമെത്തിയ മാർപാപ്പ ഒരു ടാബ്ലറ്റിന്റെ സ്ക്രീനിൽ വിരലമർത്തി യുവജനദിനാചരണത്തിന്റെ രജീസ്ട്രേഷൻ തുടങ്ങി വച്ചു.

സെന്റ് പീറ്റർ സ്ക്വയറിൽ ജൂലായ് 26 ന് ദർശനത്തിനായി കാത്തു നിന്ന ആയിരങ്ങളോട് ഒരു ഇലക്ടോണിക് ഉപകരണത്തിലൂടെ താൻ യുവ സംഗമത്തിലേക്ക് രജിസ്റ്റർ ചെയ്ത കഥ വിവരിച്ചു.

കരുണയുടെ വർഷമായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന 2016-ൽ ജൂലായ് 26 മുതൽ 31 വരെയാണ് യുവജന ദിനാഘോഷങ്ങൾ സംഘടിക്കപ്പെടുന്നത്. ദൈവകാരുണ്യത്തിന്റെ പാതയിൽ കൂടുതൽ ഊർജസ്വലരായി വത്തിക്കാനുള്ള അവസരമാണ് 2016 എന്ന് അദ്ദേഹം വിശ്വാസികളെ ഓർമിപ്പിച്ചു.

ലോകയുവ ദിനം ലോക യുവത്വത്തിന്റെ ആഘോഷവേളയാണ്. "കാരുണ്യമായിരിക്കട്ടെ ആ വർഷത്തിന്റെ മുഖമുദ്ര." അദ്ദേഹം പറഞ്ഞു.

"ദൈവ കാരുണ്യം യേശുവിലൂടെ നമ്മുടെ ശരീരത്തെയും മനസ്സിനെയും സൗഖ്യമാക്കുന്നു."

അഞ്ചപ്പവും മീനും കൊണ്ട് അയ്യായിരം പേരുടെ വിശപ്പടക്കുന്ന സംഭവം വിവരിക്കുന്നു വിശുദ്ധ യോഹന്നാന്റെ സുവിശേഷം . അതിനെ പറ്റി പരിശുദ്ധ പിതാവ് പറയുന്നു: ഗലീലിയോ കടൽ തീരത്ത് കൂടിയ ആയിരങ്ങളുടെ വിശപ്പടക്കുന്നത് എങ്ങിനെയെന്ന് ചിന്തിച്ച യേശു ശിഷ്യന്മാർ സാമ്പത്തിക ശാസ്ത്രത്തിലെ കൊടുക്കൽ - വാങ്ങൽ പ്രക്രിയയിലുടെ ഒരു പരിഹാരം കാണാനാവുമോയെന്ന് ആലോചിക്കുകയാണ് .യേശുവാകട്ടെ, സാമ്പത്തിക ശാസ്ത്രത്തിന്റെ തത്വസംഹിതകൾ തളളി കളഞ്ഞു കൊണ്ട് ആത്മീയതയിലൂന്നിയ ഒരു പരിഹാരം അന്വേഷിക്കുന്നു. അതിന്റെ അടിസ്ഥാനം കൊടുക്കലാണ്, വാങ്ങലല്ല! കരുണയുടെ ഒരു നീർച്ചാൽ പോലെ ആഡ്രു എന്ന ബാബാലൻ സ്വന്തം വിശപ്പ് അടക്കാനായി കരുതിയിരുന്ന അഞ്ചപ്പവും രണ്ടു മീനും' 'കൊടുക്കുന്നു' ആ ചെറിയ കാരുണ്യം യേശുവിലൂടെ ദൈവ കാരുണ്യത്തിന്റെ മഹാപ്രവാഹമായി മാറി ആയിരങ്ങൾക്ക് സൗഖ്യമരുളുന്നു.

തന്റെ കൈവശമിരിക്കുന്ന ഈ ചെറു നാണയം സമൂഹത്തിലെന്തു മാറ്റമുണ്ടാക്കാനാണ് എന്ന് അത്ഭുതപ്പെടുന്നവർ ഏറെയാണ്. പക്ഷേ, ദൈവകാരുണ്യത്തിന്റെ മഹാപ്രവാഹത്തിന് അത് ഇടയാക്കാം എന്ന് ഓർത്തിരിക്കുക.

പരാതികൾ ഒരു പ്രശ്നവും പരിഹരിക്കുന്നില്ല. പകരം നമ്മൾ കരുണയുടെ നേർത്ത ചാലുകൾ ശരിയായ ദിശയിലേക്ക് തിരിച്ചുവിട്ടാൽ ആഡ്രുവിനെ പോലെ നമ്മൾക്കും ദൈവകാരുണ്യത്തിന്റെ വഴിത്താരയാകുവാൻ കഴിയും.

എല്ലാവരും ഏതെങ്കിലും വിധത്തിലുള്ള കഴിവുകളാൽ അനുഗ്രഹിക്കപ്പെട്ടവരാണ്. അഞ്ചപ്പവും മീനും യേശുവിന്റെ കൈകളിൽ ദൈവകാരുണ്യത്തിന്റെ പ്രകാശനമായി മാറിയതു പോലെ നമ്മുടെ ചെറിയ ചെറിയ കഴിവുകൾ ദൈവകാരുണ്യത്തിന്റെ തണലിൽ മനുഷ്യകുലത്തിന് വൻ നേട്ടങ്ങളായി മാറും എന്നോർമ്മിപ്പിച്ചുെകാണ്ട് അേദ്ദഹം പ്രസംഗം ഉപസംഹരിച്ചു.

(By Carol Glatz Catholic News Service)

More Archives >>

Page 1 of 2