Faith And Reason - 2024
യഹൂദര്‍ യേശുവിലേക്ക് തിരിയുന്നു: ക്രിസ്ത്യന്‍ ചാനല്‍ നിരോധിച്ച് ഇസ്രായേല്‍
പ്രവാചക ശബ്ദം 30-06-2020 - Tuesday
ജെറുസലേം: സുവിശേഷവത്കരണവുമായി ബന്ധപ്പെട്ട പ്രേഷിത പ്രവര്‍ത്തനങ്ങളുടെ അജണ്ട വ്യക്തമാക്കുന്നില്ല എന്ന ആരോപണം ഉന്നയിച്ച് ഹീബ്രു ഭാഷാ ചാനലായി പ്രവര്‍ത്തനം ആരംഭിച്ച ഗോഡ് ടി.വിയുടെ ഭാഗമായ ഷെലാനു ചാനല്‍ ഇസ്രായേല്‍ അധികാരികള്‍ നിരോധിച്ചു. കേബിള്‍ ആന്‍ഡ് സാറ്റലൈറ്റ് ബ്രോഡ്കാസ്റ്റിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ആഷര്‍ ബൈറ്റനാണ് ഷെലാനു ചാനലിന്റെ സംപ്രേഷണം നിരോധിച്ചതായുള്ള പ്രഖ്യാപനം നടത്തിയത്. ഇതാദ്യമായാണ് ഇസ്രായേലില്‍ ഒരു ക്രിസ്ത്യന്‍ ചാനല്‍ അടച്ചുപൂട്ടുന്നത്. ക്രിസ്ത്യന്‍ ഉള്ളടക്കമാണ് ചാനലിന്റേതെന്നു അറിയിച്ചിരുന്നതെങ്കിലും യഹൂദര്‍ക്കിടയിലും ചാനല്‍ സ്വാധീനം ചെലുത്തുവാന്‍ തുടങ്ങിയെന്നതാണ് അടച്ചുപൂട്ടലിന്റെ കാരണമായി ബൈറ്റന്‍ ചൂണ്ടിക്കാട്ടിയത്.
ഡേ സ്റ്റാർ, മിഡിൽ ഈസ്റ്റ് ടെലിവിഷൻ തുടങ്ങിയ ക്രൈസ്തവ ചാനലുകൾ ഇസ്രായേലിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഹീബ്രുഭാഷയിൽ വ്യക്തമായ സുവിശേഷവത്കരണ ലക്ഷ്യത്തോടുകൂടി സംപ്രേക്ഷണം ആരംഭിച്ച ആദ്യത്തെ ക്രൈസ്തവ ചാനലായിരിന്നു ഷെലാനു ടിവി. ഗോഡ് ടിവിയുമായി ഷെലാനു ചാനലിന് ഏഴു വര്‍ഷത്തെ കരാറാണ് ഉണ്ടായിരുന്നത്. നടപടിയെ നിരാശാജനകമെന്ന് ഷെലാനു ചാനല്‍ വക്താവ് റോണ്‍ കാന്റര്‍ വിശേഷിപ്പിച്ചു. ക്രൈസ്തവരെ മാത്രം ഉദ്ദേശിച്ചുള്ള ഉള്ളടക്കമായിരിക്കും ചാനലിന്റേതെന്ന്‍ അപേക്ഷയിലോ ലൈസന്‍സിലോ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരത്തിലൊരു നടപടി വളരെ വിരളമാണെന്നാണ് ഇസ്രായേലി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ഗോഡ് ടിവി ഷെലാനു ചാനലുമായുള്ള കരാറിനെ വിശേഷിപ്പിച്ചിരുന്നത് ചരിത്രപരം എന്നായിരിന്നു. ഒരു വിദേശ രക്ഷകനെക്കുറിച്ചല്ല ഇസ്രായേല്‍ മക്കള്‍ അറിയേണ്ടതെന്നും യഹൂദനായ യേശുവിനെ കുറിച്ചാണ് ജനം അറിയേണ്ടതെന്നും ഏപ്രിലില്‍ നടത്തിയ പ്രഖ്യാപനത്തില്‍ ചാനല്‍ അധികൃതര്‍ വ്യക്തമാക്കിയിരിന്നു. അതേസമയം മറ്റൊരു ലൈസന്‍സിന് ശ്രമിക്കുവാനുള്ള ഒരുക്കത്തിലാണ് ചാനല്‍ അധികൃതര്‍.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക