Faith And Reason - 2024
ജോര്‍ജ്ജിയയുടെ കൊറോണ പോരാട്ട വിജയത്തിന്റെ പ്രധാനകാരണം ദൈവ വിശ്വാസം: സര്‍വ്വേ ഫലം പുറത്ത്
പ്രവാചക ശബ്ദം 31-07-2020 - Friday
ട്ബിലിസി: യൂറോപ്യന്‍ രാജ്യമായ ജോര്‍ജ്ജിയയില്‍ കോവിഡ് പ്രതിരോധത്തില്‍ കൈവരിച്ച നേട്ടത്തിന് പിന്നില്‍ ദൈവവിശ്വാസം പ്രധാന കാരണമാണെന്ന് രാജ്യത്തെ പകുതിയിലേറെപ്പേരും വിശ്വസിക്കുന്നതായുള്ള വെളിപ്പെടുത്തലുമായി പുതിയ സര്‍വ്വേ ഫലം പുറത്ത്. ജോര്‍ജ്ജിയയിലെ ‘കോക്കാസസ് റിസോഴ്സ് റിസര്‍ച്ച് സെന്റേഴ്സ് ഫോര്‍ നാഷണല്‍ ഫോര്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ട്’ കഴിഞ്ഞ മാസം നടത്തിയ സര്‍വ്വേയിലാണ് കൊറോണ പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ ദൈവവിശ്വാസത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുന്ന ഫലം പുറത്ത് വന്നത്.
രാജ്യത്തെ 53% പേരും ദൈവവിശ്വാസം കൊറോണക്കെതിരെ പ്രതിരോധം തീര്‍ത്തുവെന്ന് വിശ്വസിക്കുന്നതായി സര്‍വ്വേ ഫലം വെളിപ്പെടുത്തുന്നു. കൊറോണയെ കൈകാര്യം ചെയ്യുന്നതില്‍ ജോര്‍ജ്ജിയ കൈവരിച്ച വിജയത്തിന് പിന്നില്‍ തങ്ങളുടെ ജനിതകവും മതപരവുമായ കാരണങ്ങളാണെന്ന് വിശ്വസിക്കുന്നവര്‍ പതിനേഴ് ശതമാനമാണ്. ജൂണ്‍ 26നും 30നു മിടയില്‍ നടന്ന സര്‍വ്വേയില്‍ 1,550-തോളം പേരാണ് പങ്കെടുത്തത്. സര്‍വ്വേയുടെ ഭാഗമായി 5 നഗരങ്ങളിലായി 10 ഫോക്കസ് ഗ്രൂപ്പുകളായിരുന്നു സംഘടിപ്പിച്ചത്.
സര്‍വ്വേയില്‍ പങ്കെടുത്ത 38% പേര്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ മതവിശ്വാസത്തിന് പങ്കില്ലെന്ന് പറഞ്ഞപ്പോള്‍ ഒന്‍പത് ശതമാനം പേര്‍ പറഞ്ഞത് 'അറിയില്ല' എന്നായിരുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത സ്ത്രീ പുരുഷന്‍മാരുടെ അഭിപ്രായത്തിലും നേരിയ വ്യത്യാസമുണ്ട്. പുരുഷന്‍മാരില്‍ 53% ദൈവവിശ്വാസം സഹായിച്ചുവെന്ന് സമ്മതിച്ചപ്പോള്‍ സ്ത്രീകളില്‍ ഇത് 52%മാണ്. ദേവാലയങ്ങള്‍ അടക്കാത്തതിനാല്‍ തങ്ങളുടെ മേഖലയില്‍ ഒരു കൊറോണ കേസുപോലും സ്ഥിരീകരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി ചിയാറ്റുര, സാച്ച്ഖേരെ മെട്രോപ്പൊളിറ്റന്‍ ഡാനിയല്‍ ഈ മാസത്തിന്റെ ആരംഭത്തില്‍ രംഗത്ത് വന്നിരുന്നു. ഓര്‍ത്തഡോക്സ് ഭൂരിപക്ഷ രാജ്യമാണ് ജോര്‍ജ്ജിയ.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക