News - 2025

ചൈന വത്തിക്കാനുമായി അടുക്കുന്നു; ചര്‍ച്ചകള്‍ രാജ്യങ്ങള്‍ക്കിടയില്‍ സജീവം

സ്വന്തം ലേഖകന്‍ 20-05-2016 - Friday

ബെയ്ജിംഗ്: വത്തിക്കാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ ചൈന വേഗത്തിലാക്കി. ഇതിന്റെ ഭാഗമായി വത്തിക്കാനിലേക്കു നയതന്ത്ര പ്രതിനിധികളെ ചൈനീസ് സര്‍ക്കാര്‍ അയച്ചു തുടങ്ങിയിട്ടുണ്ട്. ഇരുകൂട്ടരും ചര്‍ച്ചകളില്‍ വളരെ ആവേശപൂര്‍വ്വമാണു പങ്കെടുക്കുന്നത്. ചൈനയിലേക്കുള്ള പുതിയ ബിഷപ്പിനെ വത്തിക്കാനില്‍ നിന്നും നിയമിക്കുന്നതിനുള്ള നടപടി ക്രമങ്ങളുടെ മുന്നോടിയെന്ന തലത്തിലാണു ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ചൈനയും തായ്‌വാനും തമ്മിലുള്ള ബന്ധങ്ങള്‍ വളര്‍ന്നതും നടപടികള്‍ വേഗം പുരോഗമിക്കുന്നതിനു കാരണമായിട്ടുണ്ട്.

2016-ല്‍ ഇരുകൂട്ടരും തമ്മില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങള്‍ എടുക്കുവാന്‍ രണ്ടു തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇരുകൂട്ടര്‍ക്കും ഇടയില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനു ചര്‍ച്ചകള്‍ ഏറെ ഫലം ചെയ്തു. വത്തിക്കാനില്‍ നിന്നുള്ള പ്രതിനിധി ചൈനയിലെ ദേശീയ കത്തോലിക്ക സെമിനാരിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ബെയ്ജിംഗ് രൂപതയുടെ ചുമതലയുള്ള ലീ ഷാനാണു വത്തിക്കാനില്‍ നിന്നുള്ള പ്രതിനിധിയെ സ്വീകരിച്ചത്.

വിയറ്റ്‌നാമുമായുള്ള വത്തിക്കാന്റെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും ശക്തമായി തുടരുകയാണ്. ഈ കഴിഞ്ഞ മെയ് മാസം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി പിട്രോ പരോളിന്‍ ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ചൈനയുമായി വത്തിക്കാനുള്ളത് 'ഒരു പോസിറ്റീവ്' ബന്ധമാണെന്നു പറഞ്ഞിരുന്നു. ബിഷപ്പുമാരെ നിയമിക്കുന്ന വിഷയങ്ങളിലും ആരാധന സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുവാന്‍ പുതിയ ചര്‍ച്ചകള്‍ വഴിതുറക്കുമെന്നാണു നിരീക്ഷകര്‍ കരുതുന്നത്.

More Archives >>

Page 1 of 40