Faith And Reason - 2024
ഗവര്‍ണ്ണറുടെ ആഹ്വാനത്തില്‍ ഉപവാസ പ്രാര്‍ത്ഥനാദിനം ആചരിച്ച് ഒക്ലഹോമ ജനത
പ്രവാചക ശബ്ദം 04-12-2020 - Friday
ഒക്ലഹോമ: അമേരിക്കന്‍ സംസ്ഥാനമായ ഒക്ലഹോമയിൽ കൊറോണ വൈറസ് ബാധ വർദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ഗവര്‍ണ്ണറുടെ ആഹ്വാന പ്രകാരം ഉപവാസ പ്രാര്‍ത്ഥനാദിനം ആചരിച്ചു. ഇന്നലെ ഡിസംബര്‍ മൂന്നിനാണ് ഗവൺമെന്റ് കെവിൻ സ്റ്റിന്റെ ആഹ്വാനപ്രകാരം സംസ്ഥാന ജനത പ്രാര്‍ത്ഥനാദിനമായി ആചരിച്ചത്. രോഗികള്‍ക്ക് സൌഖ്യം ലഭിക്കുന്നതിനും രോഗപീഡയില്‍ വേദനിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കുവാനും മഹാമാരിയ്ക്കെതിരെ പൊരുതുന്ന എല്ലാവർക്കും ശക്തിയും വിവേകവും ലഭിക്കാനും സംസ്ഥാന ജനത ദൈവീക ഇടപെടല്‍ യാചിക്കണമെന്ന് റിപ്പബ്ലിക്കൻ പാര്‍ട്ടി അംഗം കൂടിയായ ഗവർണർ പ്രസ്താവനയിൽ ആവശ്യപ്പെട്ടിരിന്നു.
I’m thankful for @h_a_thomas and the many Oklahomans joining me in prayer and leading in their communities as we continue to respond to #COVID19.https://t.co/HrucxzFCZU
— Governor Kevin Stitt (@GovStitt) December 3, 2020
ജീവിതപങ്കാളിയായ സാറയും താനും ഒക്ലഹോമൻ ജനതയും പ്രാർത്ഥനയുടെ ശക്തിയിൽ വിശ്വസിക്കുന്നുവെന്നും പ്രാർത്ഥന ദൈവത്തിന്റെ ഹൃദയത്തെ ചലിപ്പിക്കുന്നുവെന്നും അദ്ദേഹം പിന്നീട് പ്രസ്താവിച്ചു. ഒക്ലഹോമയിൽ നവംബർ 16 മുതൽ തിങ്കളാഴ്ച വരെ പുതിയ കേസുകളുടെ ശരാശരി 2,628.9 ൽ നിന്ന് 2,838.7 ആയി ഉയർന്ന പശ്ചാത്തലത്തിലാണ് പ്രാര്‍ത്ഥനാഹ്വാനമെന്നത് ശ്രദ്ധേയമാണ്. കോവിഡ് 19 മൂലം ഒക്ലഹോമയിൽ 1,758 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലൂസിയാന, ഒഹിയോ തുടങ്ങിയ വിവിധ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ പ്രാര്‍ത്ഥനാദിനാചരണത്തിന് നേരത്തെ ആഹ്വാനം നല്‍കിയിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക