Faith And Reason - 2024
നോമ്പുകാലത്ത് വിശ്വാസം നവീകരിക്കുകയും പ്രത്യാശയുടെ ജീവജലം ശേഖരിക്കുകയും വേണം: പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍
പ്രവാചക ശബ്ദം 13-02-2021 - Saturday
വത്തിക്കാന്‍ സിറ്റി: മാനസാന്തരത്തിന്റെ സമയമായ നോമ്പുകാലത്ത് നാം നമ്മുടെ വിശ്വാസം നവീകരിക്കുകയും പ്രത്യാശയുടെ ജീവജലം ശേഖരിക്കുകയും വേണമെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നലെ വെള്ളിയാഴ്ച (12/02/21) പ്രകാശനം ചെയ്ത ഇക്കൊല്ലത്തെ നോമ്പുകാല സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം ഉദ്ബോധിപ്പിച്ചിരിക്കുന്നത്. 'നോമ്പുകാലം: വിശ്വാസവും പ്രത്യാശയും ഉപവിയും നവീകരിക്കാനുള്ള സമയം' എന്നതാണ് നോമ്പുകാല വിചിന്തന സന്ദേശത്തിന്റെ പ്രമേയം. തന്റെ പീഢാസഹന മരണ ഉത്ഥാനങ്ങളെക്കുറിച്ച് ശിഷ്യരെ അറിയിച്ചതിലൂടെ യേശു, ലോകരക്ഷയ്ക്കായുള്ള സ്വന്തം ദൗത്യത്തിൻറെ അഗാധമായ പൊരുൾ വെളിപ്പെടുത്തുകയായിരുന്നുവെന്ന് പാപ്പ സന്ദേശത്തില്‍ കുറിച്ചു.
സ്വന്തം ഉത്ക്കണ്ഠകളും അടിയന്തരാവശ്യങ്ങളും അവഗണിച്ചുകൊണ്ട് അപരൻറെ ആവശ്യങ്ങൾ നിറവേറ്റാനും അപരന് ഒരു പുഞ്ചിരി സമ്മാനിക്കാനും ശ്രമിക്കുന്ന ഒരു പ്രവർത്തികൊണ്ടു മാത്രം ചിലപ്പോൾ പ്രത്യാശ പകരാൻ കഴിയും. പ്രത്യാശയോടുകൂടി നോമ്പുകാലത്തു ജീവിക്കുകയെന്നത് യേശുക്രിസ്തുവിൽ ആയിരിക്കുകയും, സകലത്തെയും പുതിയതാക്കുന്ന ദൈവത്തിൻറെ പുതിയകാലത്തിൻറെ സാക്ഷികളാകുകയുമാണ്. ഓരോരുത്തരോടുമുള്ള കരുതലിലും അനുകമ്പയിലും ക്രിസ്തുവിൻറെ കാലടികൾ പിൻചെന്നുകൊണ്ട് ഉപവിയില്‍ ജീവിക്കുകയെന്നതാണ് നമ്മുടെ വിശ്വാസത്തിൻറെയും പ്രത്യാശയുടെയും പരമോന്നതമായ ആവിഷ്ക്കാരമെന്നും പാപ്പ സന്ദേശത്തില്‍ കുറിച്ചു. മഹാമാരിയുടെ പശ്ചാത്തലത്തില്‍ പരിശുദ്ധസിഹാസനത്തിൻറെ വാർത്താവിതരണ കാര്യാലായം വെള്ളിയാഴ്ച ഓണ്‍ലൈനായി നടത്തിയ പത്രസമ്മേളനത്തിലാണ് പാപ്പായുടെ നോമ്പുകാല സന്ദേശം പ്രകാശനം ചെയ്തത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക