Faith And Reason - 2024

ഭൂതോച്ചാടനത്തിന്റെ ആവശ്യകതയില്‍ വര്‍ദ്ധനവ്: സാഹചര്യം വിവേചിച്ചറിയാന്‍ വൈദികർക്ക് പരിശീലനവുമായി കൊളംബിയൻ രൂപത

പ്രവാചകശബ്ദം 21-08-2021 - Saturday

ബൊഗോട്ട: ഭൂതോച്ചാടനത്തിനുള്ള ആവശ്യം വർദ്ധിച്ചതിനെ തുടർന്ന് ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിലെ യോപാലാ ആൻഡ് ഡൂട്ടാമ- സൊഗാമോസൊ രൂപത എപ്പോഴൊക്കെ ഭൂതോച്ചാടനം നടത്തണമെന്ന് വിവേചിച്ചറിയാന്‍ വൈദികർക്ക് പരിശീലനം ആരംഭിച്ചു. 'എക്സോർസിസം ആൻഡ് ലിബറേഷൻ ഓഫ് പ്രയർ' എന്ന പേരിലാണ് പരിശീലനം നൽകുന്നത്. കൊളംബിയ മെത്രാൻ സമിതിയുടെ ദൈവശാസ്ത്ര വിഭാഗത്തിന്റെ പ്രതിനിധിയായ ഫാ. ജോർജ് എന്‍രിക് ആദ്യഘട്ട പരിശീലനത്തിന് നേതൃത്വം നൽകി. ആളുകളെ ശ്രവിക്കുകയും, പ്രാർത്ഥിക്കുകയും, വിവേചനം നടത്തുകയും ചെയ്തതിനുശേഷം അവർക്ക് ഭൂതോച്ചാടനം ആവശ്യമാണോ അതല്ലെങ്കിൽ മാനസികപ്രശ്നങ്ങൾ ആണോ അവരെ അലട്ടുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുമെന്ന് സംഘാടകർ ഇറക്കിയ കുറിപ്പിൽ പറയുന്നു.

പരിശീലനത്തിൽ മൂന്ന് മെത്രാന്മാരും, എഴുപതോളം വൈദികരും പങ്കെടുത്തു. ദൈവശാസ്ത്രജ്ഞരുടെയും, ഭൂതോച്ചാടകരുടെയും സാന്നിധ്യവും ഉണ്ടായിരുന്നു. പരിശീലന കാലഘട്ടത്തിലെ വിവരങ്ങൾ ഉൾപ്പെടുത്തി ദൈവശാസ്ത്ര കമ്മീഷന്റെ സഹായത്തോടെ മെത്രാൻ സമിതി 'എക്സോർസിസം ആൻഡ് ലിബറേഷൻ ഓഫ് പ്രയർ' എന്ന പേരിൽ പുസ്തകവും പുറത്തിറക്കിയിരുന്നു. ലിറ്റർജി, കാനോൻ നിയമം, ആത്മീയത തുടങ്ങിയവയെ അടിസ്ഥാനമിട്ടുകൊണ്ട് പുസ്തകത്തിൽ വിവിധ വിവരങ്ങള്‍ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും ഫാ. ജോര്‍ജ്ജ് പറഞ്ഞു. ആളുകളുടെ ഭയം മാറ്റാനും, അവർക്ക് ഈ വിഷയത്തെ സംബന്ധിച്ച ഗ്രാഹ്യം നൽകാനും 280 പേജുകളുള്ള പുസ്തകത്തിൽ ശ്രമം നടന്നിട്ടുണ്ട്. മറ്റ് രൂപതകളിലേക്ക് പരിശീലനം വ്യാപിപ്പിക്കുവാനാണ് സഭാനേതൃത്വത്തിന്റെ തീരുമാനം.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »