Videos
നമ്മുടെ ഉള്ളില്‍ വസിക്കുന്ന പരിശുദ്ധാത്മാവിനെ ആരാധിക്കുവാന്‍ ഇതാ മനോഹരമായ ഒരു ഗാനം
പ്രവാചകശബ്ദം 15-05-2025 - Thursday
നമ്മുടെ വ്യക്തിജീവിതത്തില്‍ ആത്മാവിന്റെ ഇടപെടലിനായി പരിശുദ്ധാത്മാവിനെ നാം നിരന്തരം വിളിച്ച് അപേക്ഷിക്കാറുണ്ട്. എന്നാല്‍ കൂദാശകളിലൂടെ നമ്മളിലേക്ക് ഇറങ്ങി വന്നിരിക്കുന്ന, നമ്മുടെ ഉള്ളില്‍ വസിക്കുന്ന പരിശുദ്ധാത്മാവിനെ സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും അനുകൂലവും പ്രതികൂലവുമായ ജീവിതാവസ്ഥകളില്‍ നാം ആരാധിക്കാറുണ്ടോ? ക്രിസ്തുവിന്റെ ആത്മാവ്, കർത്താവിന്റെ ആത്മാവ്, മഹത്വത്തിന്റെ ആത്മാവ് എന്നിങ്ങനെ ബൈബിൾ നൽകുന്ന വിശേഷണങ്ങളിലൂടെ പരിശുദ്ധ ത്രീത്വത്തിലെ മൂന്നാമത്തെ വ്യക്തിയായ പരിശുദ്ധാത്മാവായ ദൈവത്തെ ആരാധിക്കുവാന്‍ ഇതാ മനോഹരമായ ഒരു ഗാനം. സ്വര്‍ഗ്ഗീയമായ അനുഭവം സമ്മാനിക്കുന്ന ഈ ഗാനം ഓരോരുത്തര്‍ക്കും പുതിയ ഒരു അനുഭവമാകുമെന്ന് തീര്‍ച്ച.
Originally posted on 13/10/2021