News - 2025

മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ മാനേജ്മെന്‍റിന് കീഴിലുള്ള സ്കൂള്‍ ആക്രമിച്ച് തീവ്ര ഹിന്ദുത്വവാദികള്‍

പ്രവാചകശബ്ദം 06-12-2021 - Monday

സാഗർ: മധ്യപ്രദേശിലെ സാഗർ രൂപതയുടെ പരിധിയിലുള്ള ഗഞ്ച് ബസോദ കാമ്പസിലെ സെന്റ് ജോസഫ് സ്കൂള്‍ ആക്രമിച്ച് തീവ്ര ഹിന്ദുത്വവാദികള്‍. ഇന്നു ഡിസംബർ 6നാണ് ഇരച്ചെത്തിയ തീവ്രഹിന്ദുത്വവാദികള്‍ സ്കൂള്‍ ആക്രമിച്ചത്. സ്കൂളിലെ വിദ്യാര്‍ത്ഥികളെ ക്രിസ്ത്യാനികളാക്കി പരിവര്‍ത്തനം ചെയ്യുന്നുവെന്നു പ്രാദേശിക യുട്യൂബ് ചാനൽ പ്രസിദ്ധീകരിച്ച വ്യാജ വാർത്തയ്ക്കു പിന്നാലെയാണ് 'ജയ് ശ്രീറാം' വിളിയോടെ സ്കൂള്‍ ക്യാമ്പസില്‍ അതിക്രമിച്ച് കയറിയ തീവ്രഹിന്ദുത്വവാദികള്‍ ആക്രമണം നടത്തിയത്.

ഗേറ്റിന്റെ പൂട്ട് തകർത്താണ് അക്രമികള്‍ സ്കൂള്‍ ക്യാമ്പസില്‍ പ്രവേശിച്ചത്. ക്രൈസ്തവര്‍ക്ക് സ്കൂൾ അധികൃതർക്കുമെതിരെ ഹിന്ദുത്വവാദികള്‍ ആക്രോശിച്ചു. സ്കൂളിന് നേരെ കല്ലെറിയുകയും ജനൽച്ചില്ലുകളും വാഹനവും തകർക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ഒക്‌ടോബർ 31-ന് സെന്റ് ജോസഫ് ഗഞ്ച് ബസോദ ഇടവകയിലെ കത്തോലിക്ക കുട്ടികൾക്കായി പ്രഥമ ദിവ്യകാരുണ്യ സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ബിഷപ്പിനും ഇടവക വൈദികനൊപ്പം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികളുടെ ഗ്രൂപ്പ് ഫോട്ടോ രൂപതയുടെ പ്രതിമാസ ഇ മാഗസിനായ "സാഗർ വോയ്‌സിൽ" പ്രസിദ്ധീകരിച്ചു.

എന്നാല്‍ 'ആയുദ്ധ്' എന്ന യൂട്യൂബ് ചാനലില്‍ ഈ ഫോട്ടോ സ്കൂളിലെ ഹിന്ദു കുട്ടികളുടെ മതംമാറ്റമാണെന്ന് വ്യാജ ആരോപണം ഉന്നയിച്ച് അവതരിപ്പിക്കുകയായിരിന്നു. ഇതേ തുടര്‍ന്നു രൂപതാധികാരികൾ കലക്ടറെയും പോലീസ് സൂപ്രണ്ടിനെയും സമീപിച്ചപ്പോള്‍ പോലീസ് സംരക്ഷണം വാഗ്ദാനം ചെയ്തെങ്കിലും ഇന്നത്തെ ആക്രമണം തടയാനായില്ല. അതേസമയം ഭാരതത്തില്‍ തീവ്രഹിന്ദുത്വവാദികള്‍ ക്രൈസ്തവര്‍ക്കും ക്രിസ്തീയ നേതൃത്വത്തിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം നടത്തുന്നത് ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമായാണ് ഈ ആക്രമത്തെ പൊതുവേ വിലയിരുത്തുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 719