News - 2025
വിശുദ്ധ യൗസേപ്പ് പിതാവിന്റെ വര്‍ഷത്തിന് ഇന്നു സമാപനം: കുടുംബ വര്‍ഷാചരണം തുടരും
പ്രവാചകശബ്ദം 08-12-2021 - Wednesday
വത്തിക്കാന്‍ സിറ്റി: വിശുദ്ധ യൗസേപ്പിതാവിനെ ആഗോള സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ നൂറ്റിഅന്‍പതാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച വിശുദ്ധ യൗസേപ്പ് പിതാവിന്റെ വര്‍ഷത്തിന് ഇന്നു (2021 ഡിസംബര്‍ 8) സമാപനമാകും. 1870 ഡിസംബര്‍ എട്ടിനാണ് ക്യൂമാഡ്മോഡം ഡിയൂസ് എന്ന തന്റെ ഔദ്യോഗിക ഡിക്രിയിലൂടെ പയസ് ഒമ്പതാമന്‍ പാപ്പ വിശുദ്ധ യൗസേപ്പിതാവിനെ ആഗോള സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചത്. ഓരോ വിശ്വാസിയും വിശുദ്ധ യൗസേപ്പിന്റെ മാതൃക പിന്തുടര്‍ന്നുകൊണ്ട് ദൈവേഷ്ടത്തിന്റെ പൂര്‍ത്തീകരണത്തിനായി ദിനംപ്രതി അവരുടെ വിശ്വാസ ജീവിതം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നതെന്നു കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 8നു റോമന്‍ കൂരിയയുടെ അപ്പസ്തോലിക പെനിറ്റെന്‍ഷ്യറി ഡിക്കാസ്റ്ററി പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചിരിന്നു.
വര്‍ഷാചരണ പ്രഖ്യാപനത്തോട് അനുബന്ധിച്ച് പാപ്പ എഴുതിയ ‘പാട്രിസ് കോര്‍ഡെ’ (പിതൃ ഹൃദയത്തോടെ) അപ്പസ്തോലിക ലേഖനം ഏറെ ശ്രദ്ധ നേടിയിരിന്നു. യൗസേപ്പിതാവില്‍ ഒരു മധ്യസ്ഥനേയും, സഹായിയേയും, കഷ്ടതകള്‍ നിറഞ്ഞ സമയത്ത് നമ്മളെ നയിക്കുന്ന ഒരു മാര്‍ഗ്ഗദര്‍ശിയേയും നമുക്ക് ദര്‍ശിക്കാനാവുമെന്നതടക്കം വിവിധങ്ങളായ കാര്യങ്ങള്‍ ലേഖനത്തില്‍ വിവരിക്കുന്നുണ്ടായിരിന്നു. വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തോടനുബന്ധിച്ചുള്ള പ്രത്യേക ദണ്ഡവിമോചനത്തിനുള്ള അവസരവും തിരുസഭ പ്രഖ്യാപിച്ചിരിന്നു.
അതേസമയം വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തിന് സമാപനം ആകുമെങ്കിലും കുടുംബ വര്‍ഷാചരണം തുടരും. ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക പ്രബോധനമായ അമോരിസ് ലെത്തീസ്യ (സ്നേഹത്തിന്റെ സന്തോഷം) പുറത്തിറങ്ങിയതിന്റെ അഞ്ചാം വാർഷികം പ്രമാണിച്ച് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27നാണ് കുടുംബ വര്‍ഷം ആചരിക്കുവാനുള്ള ആഹ്വാനം പാപ്പ നടത്തിയത്. ഇതിന്‍ പ്രകാരം മാർച്ച് 19ന് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനത്തിൽ ആരംഭിച്ച കുടുംബ വർഷം 2022 ജൂൺമാസം 26നു റോമിൽ നടക്കുന്ന കുടുംബങ്ങളുടെ സംഗമത്തോടെയാണ് സമാപിക്കുക.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക