News - 2025

ഹെയ്തിയില്‍ തട്ടിക്കൊണ്ടുപോയ മൂന്നു മിഷ്ണറിമാര്‍ കൂടി മോചിതരായി

പ്രവാചകശബ്ദം 08-12-2021 - Wednesday

പോര്‍ട്ട് ഓ പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ കൊള്ളസംഘം തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ യുഎസ് മിഷ്ണറി സംഘത്തിലെ മൂന്നു പേര്‍ കൂടി മോചിതരായി. ഇനി പന്ത്രണ്ടു പേരാണ് ബന്ദികളുടെ പിടിയില്‍ ശേഷിക്കുന്നത്. ആളുകളെ ഞായറാഴ്ച ഹെയ്തിയിൽ വിട്ടയച്ചതായും ഇവര്‍ സുരക്ഷിതരാണെന്നും ക്രിസ്ത്യൻ എയ്ഡ് മിനിസ്‌ട്രീസ് പ്രസ്താവനയില്‍ അറിയിച്ചു. എല്ലാ ബന്ദികളും അവരുടെ പ്രിയപ്പെട്ടവരുമായി വീണ്ടും ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും തടവിൽ കഴിയുന്നവർക്കും മോചിതരായവർക്കും വേണ്ടി മദ്ധ്യസ്ഥ പ്രാര്‍ത്ഥന തുടരണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഒക്ടോബര്‍ 16നാണ് അമേരിക്കയിലെ ഒഹായോ സംസ്ഥാനം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ എയിഡ് മിനിസ്ട്രീസ് സംഘടനയിലെ അംഗങ്ങളായ 17 പേരെയും ‘400 മാവോസോ' കൊള്ള സംഘം തട്ടിക്കൊണ്ടുപോയത്. ആകെ 16 അമേരിക്കക്കാരും ഒരു കാനഡക്കാരനുമാണ് ബന്ധികളാക്കപ്പെട്ട മിഷ്ണറിമാരില്‍ ഉള്‍പ്പെട്ടിരിന്നത്. ഇതില്‍ രണ്ടു പേരെ നവംബര്‍ 21നു കൊള്ള സംഘം മോചിപ്പിച്ചിരിന്നു. ബന്ധിയാക്കപ്പെട്ട ഓരോരുത്തര്‍ക്കും 10 ലക്ഷം ഡോളര്‍ വീതം മോചനദ്രവ്യമായി നല്‍കിയെങ്കില്‍ ബന്ധികളെ കൊല്ലുമെന്നു ‘400 മാവോസോ' ഭീഷണി മുഴക്കിയിരിന്നു. പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 719