News - 2025
പീഡിത ക്രൈസ്തവർക്ക് വീണ്ടും ഹംഗറിയുടെ കൈത്താങ്ങ്: ജോർദാനിലെ അഭയാർത്ഥി ക്രൈസ്തവര്‍ക്കായി വ്യാപാര സ്ഥാപനം തുറന്നു
പ്രവാചകശബ്ദം 23-03-2022 - Wednesday
ബുഡാപെസ്റ്റ്/ജോര്‍ദാന്‍: ഇറാഖിൽ നിന്ന് ഇസ്ലാമിക തീവ്രവാദികളുടെ പീഡനം ഭയന്ന് പലായനം ചെയ്ത് ജോർദാനിൽ എത്തി അഭയാർത്ഥികളായി ജീവിക്കുന്ന ക്രൈസ്തവർ നിർമ്മിച്ച് നൽകുന്ന വസ്തുക്കൾ വിൽക്കാൻ വേണ്ടിയുളള വ്യാപാര സ്ഥാപനം ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ തുറന്നു. പിയാറിസ്റ്റ് സെക്കൻഡറി സ്കൂളിലാണ് പീഡിത ക്രൈസ്തവർക്ക് വേണ്ടിയുള്ള ഹംഗറിയുടെ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റൻ ആസ്ബേജിന്റെ സാന്നിധ്യത്തിൽ വ്യാപാര സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. സെക്രട്ടറിയേറ്റും, കാത്തലിക്ക് ചാരിറ്റി ഓഫ് ജോർദാനും ചേർന്ന് സംയുക്തമായാണ് വ്യാപാരസ്ഥാപനം ആരംഭിച്ചതെന്ന് ട്രിസ്റ്റൻ ആസ്ബേജ് ചടങ്ങിൽ വിശദീകരിച്ചു.
ജോർദാനിൽ അഭയാർഥികളായി കഴിയുന്ന ക്രൈസ്തവരുടെ മനുഷ്യാന്തസ്സ് വീണ്ടെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ആസ്ബേജ് പറഞ്ഞു. പശ്ചിമേഷ്യയിലെ ക്രൈസ്തവരുടെ അതിജീവനം മാത്രമല്ല, പീഡിത ക്രൈസ്തവ സമൂഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്ന ലക്ഷ്യം കൂടി വ്യാപാരസ്ഥാപനം തുറന്നതിന് പിന്നിലുണ്ട്. ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളത്തൊട്ടിലായ പശ്ചിമേഷ്യയിൽ നിന്നും ക്രൈസ്തവർ ഇല്ലാതായാൽ ക്രൈസ്തവ സംസ്കാരത്തിന്റെ അന്ത്യം തന്നെയായിരിക്കും ഇതെന്ന് ട്രിസ്റ്റൻ ആസ്ബേജ് മുന്നറിയിപ്പു നൽകി.
പീഡിത ക്രൈസ്തവ സമൂഹത്തിന് സഹായം നൽകി ലോകത്തിനു മാതൃകയാകുകയെന്നത് സർക്കാരിന്റെ ദർശനങ്ങളിൽ നിന്ന് രൂപമെടുത്ത ഉത്തരവാദിത്തമാണെന്ന് ചടങ്ങിൽ പങ്കെടുത്ത ഹംഗറിയുടെ ഭരണം കൈയാളുന്ന പാർട്ടിയായ ഫിഡസിന്റെ നിയമനിർമാണ സഭാംഗം ലാസ്ലോ ബോറോക്സ് പറഞ്ഞു. ക്രൈസ്തവ പീഡനത്തെ പറ്റി ലോകം ചർച്ച ചെയ്യാത്തത് കൊണ്ടാണ് ഇത്തരമൊരു പൊതു പരിപാടി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്ത് പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി ശക്തമായ വിധത്തില്‍ സഹായപദ്ധതികള്‍ വിഭാവനം ചെയ്തു നടപ്പിലാക്കിയ രാജ്യമാണ് ഹംഗറി.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക