News - 2025
വെടിയേറ്റ് ചികിത്സയിലായിരുന്ന നിയുക്ത മെത്രാൻ മടങ്ങിയെത്തി: മെത്രാഭിഷേകത്തിന് തയാറെടുത്ത് ദക്ഷിണ സുഡാന്‍
പ്രവാചകശബ്ദം 19-03-2022 - Saturday
റുംബെക്: മാർച്ച് 25 മംഗളവാർത്ത ദിനത്തിലെ മെത്രാഭിഷേക ചടങ്ങുകൾക്ക് ദക്ഷിണ സുഡാനിലെ റുംബക് രൂപത തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന നിയുക്ത മെത്രാൻ ക്രിസ്ത്യൻ കർലാസാരേ രാജ്യത്തേക്ക് മടങ്ങിയെത്തി. ഇറ്റലിയിൽ ജനിച്ച കംമ്പോണി മിഷണറിയായ കർലാസാരേ റുംബക് രൂപതയുടെ മെത്രാനായി കഴിഞ്ഞ വർഷം മാർച്ച് മാസമാണ് നിയമിതനാകുന്നത്. ഏപ്രിൽ മാസം ആദ്യം അദ്ദേഹം രൂപതയിലേക്ക് എത്തിച്ചേർന്നിരുന്നു. ഏപ്രിൽ 26നു ഫാ. കർലാസാരേയുടെ വസതിയിൽ അതിക്രമിച്ചുകയറിയ ആയുധധാരികളാണ് വെടിയുതിർത്തത്. ഇരുകാലുകളിലും വെടിയേറ്റ അദ്ദേഹത്തെ കെനിയൻ തലസ്ഥാനമായ നെയ്റോബിയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി.
പിന്നീട് ഇറ്റലിയിലെ ചികിത്സയ്ക്കും വിശ്രമത്തിനും ശേഷമാണ് അദ്ദേഹം പൂർണ്ണ ആരോഗ്യവാനായി ദക്ഷിണ സുഡാനിലേയ്ക്ക് മടങ്ങിയെത്തിയിരിക്കുന്നത്. ജുബാ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ കർലാസാരേ ദൈവത്തിന് നന്ദി പറയുകയും, തിരികെയെത്താൻ സാധിച്ചതിലുളള സന്തോഷം മാധ്യമപ്രവർത്തകരുമായി പങ്കുവയ്ക്കുകയും ചെയ്തു. ആഗോള സഭാനേതൃത്വത്തിനും, പ്രാദേശിക സഭാ നേതൃത്വത്തിനും, വിശ്വാസി സമൂഹത്തിനും അദ്ദേഹം നന്ദി പറഞ്ഞു.
തന്നെ ഒരു സഹോദരനായി കണ്ട് സ്വീകരിച്ച് എല്ലാവർക്കും സേവനം ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷ നിയുക്ത മെത്രാൻ പ്രകടിപ്പിച്ചു. മാർച്ച് പതിനാലാം തീയതി വത്തിക്കാനിലെത്തി അദ്ദേഹം ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2005ലാണ് ഫാ. ക്രിസ്ത്യൻ കർലാസാരേ ദക്ഷിണ സുഡാനിലെ മലാക്കൽ രൂപതയിൽ സേവനം ചെയ്യാൻ വേണ്ടി എത്തുന്നത്. ബിഷപ്പ് സീസർ മസൊളാരിയുടെ മരണത്തിനുശേഷം 2011 ജൂലൈ മുതൽ റുംബക് രൂപതയിലെ വിശ്വാസികൾ ഒരു പുതിയ മെത്രാനു വേണ്ടിയുളള കാത്തിരിപ്പിലായിരുന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക