News - 2025

യുക്രൈന്‍ പ്രതിസന്ധി: പരിഹാരത്തിനുള്ള പാപ്പയുടെ ശ്രമങ്ങളെ വിലമതിക്കുന്നതായി റഷ്യ

പ്രവാചകശബ്ദം 20-03-2022 - Sunday

മോസ്കോ: യുക്രൈന്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ശ്രമങ്ങളെ വിലമതിക്കുന്നതായി റഷ്യന്‍ വിദേശകാര്യമന്ത്രാലയം പ്രതിനിധി അലക്സി പരമോനോവ് . വിഷയത്തിൽ വത്തിക്കാനുമായി തുടർചർച്ചകൾ നടക്കുകയാണെന്നും അലക്സി വ്യക്തമാക്കി. യുക്രൈനും റഷ്യയും തമ്മിലുള്ള ചർച്ചകൾക്ക് ഏതുതരത്തിലുള്ള മധ്യസ്ഥതയ്ക്കും തയാറാണെന്ന വത്തിക്കാന്റെ ആവർത്തിച്ചുള്ള നിർദേശത്തെ അങ്ങേയറ്റം വിലമതിക്കുകയാണെന്നാണ് അലക്സി പരമോനോവ് പറഞ്ഞത്. മറ്റു നേതാക്കളിൽ നിന്ന് വ്യത്യസ്തമായി, റഷ്യക്കെതിരേ തിടുക്കത്തിൽ വിധി കൽപ്പിക്കാൻ പാപ്പ തയാറായിട്ടില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇരു രാജ്യങ്ങളും സമാധാനത്തിലേക്ക് കടന്നുവരണമെന്ന ആഹ്വാനം നിരവധി തവണ പാപ്പ സന്ദേശങ്ങളില്‍ ആവര്‍ത്തിച്ചിരിന്നു. ഇരു രാജ്യങ്ങള്‍ക്ക് വേണ്ടി മധ്യസ്ഥ ശ്രമം നടത്താന്‍ തയാറാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ അറിയിച്ചിരിന്നു. മാര്‍ച്ച് 25നു റഷ്യയെയും യുക്രൈനേയും ദൈവമാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുവാന്‍ പാപ്പ തീരുമാനമെടുത്തിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 746