News - 2025

പരിക്കേറ്റവരെ സംരക്ഷിക്കാന്‍ യുദ്ധഭൂമിയില്‍ തുടര്‍ന്ന കത്തോലിക്ക സന്യാസിനികൾ ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്നു

പ്രവാചകശബ്ദം 24-03-2022 - Thursday

ഐസ്വാൾ: റഷ്യൻ അനിധിവേശം തുടരുന്ന യുക്രെയ്നിൽ സേവനമനുഷ്ഠിക്കുന്ന മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനികൾ ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്നു. മിസോറാമിൽനിന്നുള്ള സിസ്റ്റർ റൊസേല നുതാംഗി, സിസ്റ്റർ ആൻ ഫ്രിദ എന്നിവരാണു യുക്രൈനില്‍ ഭക്ഷണക്ഷാമത്തിൽ വലയുന്നതെന്ന് 'ദീപിക' ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിൽനിന്നുള്ള വിദ്യാർഥി കഴിഞ്ഞ ദിവസമാണ് ഇവർക്കൊപ്പം ചേർന്നത്. സന്യാസിനികളുമായി കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ച ബന്ധുവാണ് ഭക്ഷണം തീരുന്നതു സംബന്ധിച്ചു മാധ്യമങ്ങളെ വിവരമറിയിച്ചത്. കീവിൽ വീട് നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായാണ് ഇവർ രാജ്യത്തു നിന്ന് പിന്‍മാറാതെ സേവനം തുടർന്നത്.

സിസ്റ്റർ റൊസേലയോടും ഫ്രിദയോടും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറാൻ നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും അഭയാർത്ഥികളെയും പരിക്കേറ്റവരെയും സഹായിക്കുന്നതിനായി ഇവർ ഷെൽട്ടറിൽ തുടരുകയായിരുന്നു. യുക്രൈന്‍ സ്വദേശികളായ 37 പേർക്കും കേരളത്തിൽനിന്നുള്ള ഒരു വിദ്യാർഥിക്കും ഒപ്പമാണ് ഇവർ കീവിൽ കെട്ടിടത്തിന്റെ ഗോഡൗണിൽ തുടരുന്നത്. മറ്റു മൂന്നു സിസ്റ്റർമാരും ഇവര്‍ക്കൊപ്പമുണ്ടെന്ന് 'ദീപിക'യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഗോഡൗണിൽ എല്ലാവരും സുരക്ഷിതരാണ്. 10 വർഷം റഷ്യയിലെ മോസ്കോയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള സിസ്റ്റർ റൊസേല 2013ലാണു യുക്രൈനിലെത്തുന്നത്. വിവിധ രാജ്യങ്ങളി.ലെ സേവനങ്ങള്‍ക്കു ശേഷമാണ് മൂന്നു വർഷം മുന്‍പ് സിസ്റ്റർ ഫിദ യുക്രൈനിലേക്ക് താമസം മാറിയത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 747