News - 2025

പിറ്റ്സ്ബർഗ് കപ്പേളയിലെ 5000 തിരുശേഷിപ്പുകളുടെ അത്ഭുതകഥ

അഗസ്റ്റസ് സേവ്യർ 21-08-2015 - Friday

അമേരിക്കയിലെ പിറ്റ്സ്ബർഗ് മലനിരകൾക്കടുത്തുള്ള ഒരു ഗ്രാമം. അവിടെ ഒരു ചെറിയ കപ്പേള! വിശുദ്ധ അന്തോണീസിന്റെ പേരിലുള്ള ആ ചെറിയ കപ്പേളയിൽ, ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ജീവിച്ചിരുന്ന വിശുദ്ധരുടെ തിരുശേഷിപ്പുകളും ഭൗതീ കാവശിഷ്ടങ്ങളും സൂക്ഷിച്ചിരിക്കുന്നു. മുൾക്കിരീടത്തിന്റെ ഒരു ഭാഗം, പാദുവായിലെ വിശുദ്ധ അന്തോണിയുടെ ഒരു ചെറിയ തിരുശേഷിപ്പ് , അങ്ങനെ, തിരുസഭയുടെ പരിശോധനകളിൽ അധികാരികമെന്ന് വിധിയെഴുതി കഴിഞ്ഞ 5000-ൽ അധികം തിരുശേഷിപ്പുകളാണ് അവിടെ സൂക്ഷിച്ചിരിക്കുന്നത്.

വിശുദ്ധർ മരിച്ച് നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും അവരുടെ തിരുശേഷിപ്പുകൾ പല വിധ ദുർഘs സന്ധികളിലൂടെയും കടന്നു പോകേണ്ടതായി വന്നു. യുദ്ധവും അധിക്ഷേപ ശ്രമങ്ങളുമെല്ലാം അതിജീവിച്ച് ഈ വിശുദ്ധ വസ്തുക്കൾ ലോകത്തിലെ പല ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്നത് Fr. സൂബെ മോലിഞ്ചർ എന്ന ഡോക്ടർ- പുരോഹിതന്റെ കൈകളിലാണ്. അവയുടെ സംരക്ഷണം അദ്ദേഹത്തിന്റെ ജീവിത ദൗത്യമായി മാറുകയായിരുന്നു. അദ്ദേഹമാണ് ആ കപ്പേള നിർമ്മിച്ചത്.

റോമിന് പുറത്ത് ഏറ്റവുമധികം തിരുശേഷിപ്പുകൾ സൂക്ഷിച്ചിട്ടുള്ള സ്ഥലമായി ഈ കപ്പേള മാറി. 19-ാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ സാമൂഹ്യ- രാഷ്ട്രീയ പ്രശ്നങ്ങൾ കൊണ്ട് കലുഷിതമായ യൂറോപ്യൻ അന്തരീക്ഷത്തിൽ തിരുശേഷിപ്പുകൾ സംരക്ഷിക്കുക എന്നത് അസാധ്യമായി തീർന്ന ഘട്ടത്തിലാണ് Fr. മോലിഞ്ചർ തന്റെ ദൗത്യം ആരംഭിക്കുന്നത്.

രണ്ടാം നൂറ്റാണ്ടു മുതൽ തന്നെ ക്രൈസ്തവർ വിശുദ്ധരുടെ തിരുശേഷിപ്പുകൾക്ക് മുമ്പിൽ പ്രാർത്ഥനയും ആദരവും നൽകി പോന്നു.

തിരുശേഷിപ്പുകളെ ആരാധിക്കാൻ പാടില്ലെന്ന് തിരുസഭയുടെ അനുശാസനമുണ്ട്; എന്നാലും തീരുശേഷിപ്പകൾ വിശുദ്ധരുടെ സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതമാണെന്ന് സഭ കരുതുന്നു. തിരുശേഷിപ്പുകളിലൂടെ ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്നത് ഒരു യാഥാർത്ഥ്യമായി തിരുസഭ അംഗീകരിക്കുന്നു. പല കത്തോലിക്കാ ദേവാലയങ്ങളുടെയും അൾത്താരയോടനുബന്ധിച്ച് തിരുശേഷിപ്പുകൾ സൂക്ഷിച്ചിട്ടുണ്ട്.

തിരുശേഷിപ്പുകൾക്ക് കൃസ്തീയ ജീവിതത്തിൽ വലിയ പ്രാധാന്യമുള്ളതുകൊണ്ട് തന്നെ, യൂറോപ്പീൽ കൃസ്തീയ പീഠനം നടക്കുന്ന വേളകളിൽ, പീഡകരുടെ രോഷം വലിയൊരളവിൽ ഏറ്റു വാങ്ങേണ്ടി വന്നത് ഈ തിരുശേഷിപ്പുകളാണ്.

സെന്റ് ആന്റണീസ് കപ്പേള കമ്മിറ്റി ചെയർ പേഴ്സൺ കാരോൾ ബ്രൂക്കനർ പറയുന്നു, "കത്തോലിക്കർക്ക് വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. മതേത്വരത്ത രാജ്യങ്ങൾക്കൊപ്പം മതവിരുദ്ധ രാജ്യങ്ങളും യൂറോപ്പിൽ രൂപീകരിക്കപ്പെട്ടതോടെ തിരുസഭയുടെ പ്രവർത്തനങ്ങൾക്ക് മാന്ദ്യം നേരിട്ടു ."

"തിരുശേഷിപ്പുകൾ കൈവശം സൂക്ഷിച്ചു എന്ന കുറ്റം ചുമത്തി ആളുകളെ ജയിലിലടച്ച. തിരു വസ്തുക്കൾ കണ്ടു പിടിച്ചു നശിപ്പിക്കാനും അവഹേളിക്കാനും ശ്രമങ്ങൾ നടന്നു. ഈ സമയത്താണ് Fr.മോലിഞ്ചർ തന്റെ യത്നം തുടങ്ങുന്നത്. തിരുശേഷിപ്പുകൾ വാങ്ങുന്നതും വിൽക്കുന്നതും ക്രൈസ്തവ നിയമമനുസരിച്ച് കുറ്റമായിരുന്നു. പക്ഷേ, ദുഷ്ടശക്തികളിൽ നിന്നും തിരുശേഷിപ്പുകൾ രക്ഷിക്കേണ്ടതിലേക്കായി അവ കൈവശമുള്ളവർ, Fr.മോലിഞ്ചറുടെ യത്നത്തെ പറ്റി അറിഞ്ഞപ്പോൾ, അദ്ദേഹത്തെ അവ സൂക്ഷിക്കാനേൽപിക്കുകയോ, സമ്മാനമായി നൽകുകയോ ചെയ്തു."

ആദ്യകാലത്ത് തന്റെ കയ്യിൽ എത്തിയ തിരുശേഷിപ്പുകൾ അദ്ദേഹം മേടയിൽ തന്നെ സൂക്ഷിച്ചു. ഇക്കാലത്തും അദ്ദേഹം വൈദ്യ പരിശീലനം തുടർന്നിരുന്നു. അങ്ങനെ ശാരീരിക സൗഖ്യത്തിന് മരുന്നു വാങ്ങാൻ വരുന്നവരും ആത്മീയ സൗഖ്യത്തിന് പ്രാർത്ഥനയ്ക്കായി വരുന്നവരും ഈ തിരുശേഷിപ്പുകൾക്ക് മുന്നിൽ വെച്ച് അത്ഭുതകരമായ വിധത്തിൽ Fr. മോലിഞ്ചറുടെ വൈദ്യ- വൈദീക പ്രവർത്തികളോട് പ്രതികരിച്ചതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

അക്കാലത്തെ പിറ്റസ് ബർഗ് പത്രങ്ങൾ വൈദ്യ- വൈദീക രോഗശാന്തി നൽകുന്ന Fr. മോലിഞ്ചറെ പറ്റി വിശദമായ റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്.

സാവധാനത്തിൽ Fr.മോലിഞ്ചർ ഒരു കപ്പേള പണി തീർക്കുകയും തിരുശേഷിപ്പുകൾ എല്ലാവർക്കും കാണാൻ അവസരമുണ്ടാക്കാൻ കപ്പേളയിൽ സൂക്ഷിക്കുകയും ചെയ്തു.

കപ്പേളയുടെ ആദ്യഭാഗം 1883-ൽ സെന്റ് ആന്റണിയുടെ തിരുനാൾ ദിവസം പൂർത്തീകരിച്ചു. രണ്ടാമത്തെ ഭാഗം ഒൻപതു വർഷങ്ങൾക്കു ശേഷം 1892-ൽ പൂർത്തീകരിച്ചു.

അതിനു ശേഷം രണ്ടാമത്തെ ദിവസം തന്റെ യത്നം പൂർത്തിയാക്കിയ സന്തോഷത്തോടെ Fr.മോലിഞ്ചർ മരിച്ചു.

അദ്ദേഹത്തിന്റെ ശേഖരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില ഇനങ്ങൾ: യഥാർത്ഥ കുരിശിന്റെ ഒരു ചീള് , യേശുവിനെ പ്രഹരിച്ച ചാട്ടയുടെ ഒരു ഭാഗം, ഗെദ് സമേൻതോട്ടത്തിലെ ഒരു കല്ല്, കർത്താവിനെ കുരിശിൽ തറക്കാൻ ഉപയോഗിച്ച ഒരാണി, വിശുദ്ധ കുടുംബത്തിലെ വസ്ത്ര ശകലങ്ങൾ, വിശുദ്ധരുടെ അനവധിയായ വസ്തുക്കൾ .

ഇവയിൽ മിക്കവയും തിരുസഭയുടെ പരീക്ഷണത്തിനും പരിശോധനകൾക്കും വിധേയമാക്കി കഴിഞ്ഞിട്ടുള്ളതാണ്.

പരിശോധനകൾക്കു ശേഷം ഒരു തിരുവസ്തു പേടകത്തിൽ വെച്ചു പൂട്ടിയാൽ പിന്നെ അതൊരിക്കലും തുറക്കുകയില്ല. അതുകൊണ്ട് ആർക്കും അതിൽ കൃത്രിമം കാണിക്കാൻ കഴിയുകയില്ല.

കപ്പേള സന്ദർശിക്കുന്ന പലർക്കും ഒരു ദൈവീക സാന്നിദ്ധ്യം അനുഭവപ്പെടാറുള്ളതായി സാക്ഷ്യപ്പെടുത്താറുണ്ട്.

ബ്രൂ ക്ക്നർ പറഞ്ഞവസാനിപ്പിക്കുന്നു,"കപ്പേളയിൽ കാൽകുത്തുമ്പോൾ നമ്മൾ ഒരു ചെറിയ സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കുന്ന അനുഭവമാണ്.! "

More Archives >>

Page 1 of 4