News - 2025

ഫ്രാൻസിലെ കുടിയേറ്റ പ്രശ്നം: കൂട്ടുത്തരവാദിത്വം ആഹ്വാനം ചെയ്തുകൊണ്ട് ഇംഗ്ലണ്ടിലേയും വെയിൽസിലേയും കത്തോലിക്കാ സഭ

ജേക്കബ് സാമുവേൽ 12-08-2015 - Wednesday

ഫ്രാൻസിലെ കലൈയിലെ ആയിരക്കണക്കിന്‌ കുടിയേറ്റക്കാരുടെ നീറുന്ന മാനുഷിക പ്രശ്നത്തിൽ, ഇംഗ്ലണ്ടിലേയും വെയിൽസിലേയും കുടിയേറ്റ് നയ രൂപീകരണ കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ അദ്ധ്യക്ഷനായ ബിഷപ്പ് പാട്രിക് ലിൻച് ഉൾക്കണ്ഠ രേഖപ്പെടുത്തി.

സൗത്തുവാർക്കിന്റെ ഓക്സിലറി ബിഷപ്പായ ലിൻച് ഒരു പ്രസ്താവനയിൽ ഇപ്രകാരം തുടർന്നു: “കഴിഞ്ഞ പത്തു വർഷത്തിലേറെയായി രൂപം കൊണ്ട ഈ പ്രശ്നം, ക്രിസ്ത്യാനികളെന്നും യൂറോപ്പുകാർ എന്നുമുള്ള നിലയിൽ ഞങ്ങൾക്ക് ഒരു വെല്ലുവിളി തന്നെ ഉയർത്തിയിരിക്കുകയാണ്‌. പല തലങ്ങളായിട്ട് വേണം ഇതിനെ നേരിടാൻ. ഒന്നാമതായി, കുടിയേറ്റക്കാരിലെ ഏറ്റവും അനാഥരായവരോട് ചേർന്ന് നിന്ന്‌, ഫ്രഞ്ച് കത്തോലിക്കാ സഭയിൽ നിന്നും ലഭിക്കുന്ന ത്ദ്ദേശീയമായ ഉപദേശങ്ങളും മാനുഷികവും അനുകമ്പാപൂർവ്വവുമായ പ്രവർത്തനങ്ങളെല്ലാം സ്വീകരിക്കുക. രണ്ടാമതായി, കുടിയേറ്റക്കാർക്ക് മതിയായ സംരക്ഷണം നല്കാൻ ഫ്രഞ്ച് അധികാരികളോട് അഭ്യർത്ഥിക്കുക”

“ഫ്രാൻസിലേയും യുകെയിലേയും വിശ്വാസ സംഘടനകൾ, മറ്റുള്ള ജീവകാരുണ്യ സംഘടനകൾ, കുടുംബങ്ങൾ, വ്യക്തികൾ എന്നിവർ നല്കുന്ന ആശ്വാസ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്യുക. ഇത് ഒരു ഹിമാലയൻ പ്രശ്നവും ഭഗീരഥ പ്രയത്നം ആവശ്യമുള്ള കാര്യമാണ്‌. തീർച്ചയായും, കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനം ഇതിലേക്ക് സാധന സാമഗ്രികളായി സംഭാവന ചെയ്യുന്നതായിരിക്കും“.

”ഈ പ്രശ്ന പരിഹാരം കലൈയിൽ മാത്രമായി ഒതുങ്ങി നില്ക്കുന്നതല്ല; UNCHR, UN അഭയാർത്ഥി സംഘടന എന്നിവരുടെ കണക്കുകളനുസരിച്ച് ഈ വർഷം ഇതിനോടകം തന്നെ, 1,37,000 അഭയാർത്ഥികളും കുടിയേറ്റക്കാരും വളരെ മോശമായ സ്ഥിതിയിൽ സുരക്ഷിതമല്ലാത്ത ബോട്ടുകളിലും മറ്റുമായി മെഡിറ്ററേനിയൻ കടൽ കടന്നു പോയിട്ടുള്ളതായി അറിയിക്കുന്നു“.

”75,000 എന്നാണ്‌ 2014-ലെ കണക്ക്. നോർത്ത് ആഫ്രിക്കയിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നും മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്പിലേക്കുള്ള ഈ പുറപ്പാടിന്റെ മാനുഷികാവശ്യങ്ങളിലേക്ക് മാത്രം ശ്രദ്ധ പതിപ്പിച്ചാൽ പോരാ, അവർ സ്വന്തം നാട് വിട്ട് പോകുന്നതിന്റെ യഥാർത്ഥ കാരണങ്ങൾ എന്താണന്ന്‌ കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു“.

എരീത്രിയാ, സിറിയാ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 5000-ത്തോളം കുടിയേറ്റക്കാർ ബ്രിട്ടണിലേക്കുള്ള യാത്രാമദ്ധ്യേ കലൈയ്ക്ക് വെളിയിലുള്ള ദരിദ്ര പട്ടണങ്ങളിൽ താല്ക്കാലിക കുടിലുകളിൽ കുടുങ്ങി കിടക്കുന്നുണ്ട്.

1994-ൽ തുറന്ന ഇംഗ്ലണ്ടിലെ ഡോവർ തുറമുഖത്തേക്കുള്ള 32-മൈൽ നീളമുള്ള ഭൂഗർഭ പാതയിലൂടെ ഓടുന്ന ട്രയിനിലും ലോറികളിലും ചാടിക്കയറുമ്പോൾ താഴെ വീണ്‌, ഈ ജൂണിന്‌ ശേഷം തന്നെ 10 പേരെങ്കിലും മരണപ്പെട്ടിട്ടുണ്ട്“.

”ലോകം ജീവ സന്താരണത്തിനായുള്ള മെച്ചപ്പെട്ട ഇടമായിത്തീർക്കേണ്ടത് നമ്മുടെ കൂട്ടായ ഒരു യജ്ഞമായിരിക്കണം“.

”ആയുധക്കച്ചവടത്തേ തുടർന്നുണ്ടാകുന്ന സായുധ ലഹള, ആഭ്യന്തര യുദ്ധം, കാലാവസ്ഥാ വ്യതിയാനം, നീതി രഹിതമായ സാമ്പത്തിക നയം, ദാരിദ്രം, അഴിമതി എന്നിവ മൂലം സംജാതമാകുന്ന ഈ മൗലിക ആഗോള സംഭവം, നമ്മൾ അടിയന്തിരമായി പരിശോധിക്കേണ്ടതാണ്‌. കള്ളക്കടത്തുകാരുടെയും മനുഷ്യക്കടത്തുകാരുടെയും ഇരകളായിത്തീരുന്ന ദുർബ്ബലരായ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും നമ്മൾ പരഹരിക്കേണ്ടതാണ്‌“.

“ഇപ്പോഴത്തെ ഈ കുടിയേറ്റ പ്രശ്നം വളരെ സങ്കീർണ്ണമായ പ്രശ്നം തന്നെയാണ്‌. ഇത് ഒറ്റയടിക്ക് പരിഹരിക്കാനുള്ള കുറുക്ക് വഴികളൊന്നും ഗവണ്മെന്റിന്റേയോ, സ്വകാര്യ സംഘടനകളുടെയോ, വിശ്വാസ സമൂഹത്തിന്റെയോ, ജീവകാരുണ്യ പ്രവർത്തകരുടെയോ മുന്നിൽ അനായാസം തെളിഞ്ഞു വരികയില്ല. എന്നിരുന്നാലും. മേല്പറഞ്ഞ സംഘടനകളെല്ലാം അന്തർദേശീയമായി ഒത്തുചേർന്ന്, ഈകുടിയേറ്റക്കാരുടെ മാതൃരാജ്യങ്ങളുടെ പങ്കാളിത്തത്തോടെ പ്രവർത്തിക്കാൻ പ്രേരിപ്പിച്ചാൽ തീർച്ചയായും പ്രയോജനം പ്രതീക്ഷിക്കാം”.

More Archives >>

Page 1 of 3