News - 2025

കുടുംബങ്ങൾക്ക് ആഘോഷവേളകൾ അവശ്യമുണ്ട്. ഏറ്റവും വലിയ അഘോഷമാണ് ഞായറാഴ്ചയിലെ ദിവ്യബലി : ഫ്രാൻസിസ് മാർപാപ്പ

അഗസ്റ്റസ് സേവ്യർ 13-08-2015 - Thursday

വത്തിക്കാൻ സിറ്റി: (CNS). തിരക്കുപിടിച്ച ഈ ജീവിത സന്ധിയിൽ ഇടയ്ക്ക് ഒന്നു നിവർന്നു നിൽക്കാനും പുറകോട്ട് ഒന്നു തിരിഞ്ഞു നോക്കി കടന്നു പോയ വഴികളിൽ ദൈവം വർഷിച്ച അനുഗ്രഹങ്ങൾ കണ്ട' ആഹ്ലാദിക്കാനും കുടുംബങ്ങൾക്ക് ആഘോഷവേളകൾ അവശ്യമുണ്ട് - ഓഗസ്റ്റ് 12-ാം തിയതി നടത്തിയ പ്രതിവാര സദസ്സിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

ആഘോഷവേളകൾ ഹൃദയത്തിൽ നിറയുന്ന സന്തോഷം അസ്വദിക്കാനുള്ള സമയമാണ്. അത് നിർമ്മിക്കാനാവില്ല, വിൽക്കാനാവില്ല. ആഘോഷവേളകൾ പണം കൊടുത്തു വാങ്ങാനോ ഉപയോഗിക്കാനോ കഴിയില്ല. കാരണം അത് മനസ്സിൽ നിറയുന്ന ആഹ്ലാദത്തിന്റെ ബഹിസ് പുരണമാണ്, പിതാവ് പറഞ്ഞു.

ഈ വരുന്ന സെപ്റ്റംബറിൽ ഫിലഡൽഫിയയിൽ നടക്കാനിരിക്കുന്ന ലോക കുടുംബ സംഗമവും, ഒക്ടോബറിൽ നടക്കാനിരിക്കുന്ന കുടുംബ സംബന്ധിയായ സിനിഡും ലക്ഷ്യമാക്കി നടത്തുന്ന പ്രഭാഷണപരമ്പര തുടർന്നു കൊണ്ട് കുടുംബ ജീവതത്തിന്റെ താളലയത്തിൽ താൻ ആദ്യം ആഘോഷങ്ങളെയും പിന്നീട് ജോലി, പ്രാർത്ഥന എന്നീ വിഷയങ്ങളെയും പറ്റി പ്രതിപാദിക്കാൻ ആഗ്രഹിക്കുന്നതായി പിതാവ് അറിയിച്ചു.

"ആഘോഷവേളകൾ ദൈവത്തിന്റെ വരദാനമാണ്" ആറു ദിവസത്തെ സൃഷ്ടികർമ്മം നിർവ്വഹിച്ചശേഷം ഏഴാം ദിവസം മാറി നിന്ന് തന്റെ സൃഷ്ടികൾ നോക്കിക്കണ്ട് അവ നന്നായിരിക്കുന്നു എന്നറിഞ്ഞ് സംതൃപ്തനായ ദൈവത്തെ ആഖ്യാനിക്കുന്ന ഉൽപത്തി പുസ്തകം ഉദ്ദാഹരിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

ഇടയ്ക്കെല്ലാം മനുഷ്യൻ തിരിഞ്ഞു നോക്കി തന്റെ ജീവിതത്തിലെ മനോഹാരിതകൾ ആഘോഷിക്കുമ്പോൾ ജീവിതം ധന്യമാകുന്നു. വിവാഹത്തിന്റെ ആഘോഷമായാലും ജന്മദിനാഘോഷമായാലും വിദ്യാഭ്യാസ വിജയത്തിന്റെ ആഘോഷമായാലും നമ്മുടെ കുട്ടികളുടെയോ പേരക്കുട്ടികളുടെയോ ഒക്കെ ജീവിതത്തിന്റെ സൗഭാഗ്യങ്ങളിലേയ്ക്ക് തിരിഞ്ഞു നോക്കി നാം അത്ഭുദപ്പെടുന്നു. 'എത്ര മനോഹരം!"

കുടുംബത്തെ കൂട്ടleചർത്തുള്ള ആഘോഷങ്ങളാണ് നാം ആഗ്രഹിക്കുന്നത്. കാരണം, വിശ്വാസത്തിൽ അടിസ്ഥാനമിട്ടിരിക്കുന്ന കുടുംബം ലാളിത്യത്തിന്റെ പര്യായമാണ്. വിശ്വസ്തമായ കുടുംബ ജീവിതത്തിന്റെ ആഘോഷവേളകളിൽ കപട്യമില്ല. .യഥാർത്ഥത്തിലുള്ള ആഘോഷങ്ങൾ ദൈവസ്തുതി തന്നെയാണെന്ന് മറക്കാതിരിക്കുക.

വ്യക്തിബന്ധങ്ങൾക്കും സഹോദര മനോഭാവത്തിനും കൂടുതൽ തെളിമ നൽകാനായി നിങ്ങളുടെ ആഘോഷങ്ങൾ ജോലിസ്ഥലത്തേക്ക് കൂടി വ്യാപിപ്പിക്കുന്നത് നന്നായിരിക്കും എന്നും മാർപാപ്പ ഓർമ്മിപ്പിച്ചു.

ദൈവം തന്റെ പ്രതിരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു. അതുകൊണ്ട് ഏഴാമത്തെ ദിവസം വിശ്രമത്തിനും ആഘോഷത്തിനുമായി അവൻ മാറ്റിവെയ്ക്കേണ്ടതുണ്ട്. ഞായറാഴ്ചകൾ കുടുംബത്തോടുള്ള ഒത്തുചേരലിനും ദിവ്യബലിയുടെ ആഘോഷത്തിനുമായി വിനിയോഗിക്കാൻ മാർപാപ്പ ഉപദ്ദേശിച്ചു.

ദൗർഭാഗ്യവശാൽ പുരോഗതിയുടെ ഈ കാലഘട്ടത്തിൽ പോലും ദശലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും വിവിധ രാജ്യങ്ങളിലായി അടിമത്വത്തിന് സമാനമായ പരിതഃസ്ഥിതകളിൽ ജോലി ചെയ്ത് ജീവിതം തള്ളിനീക്കി കൊണ്ടിരിക്കുന്നു, ഇത് ദൈവ സൃഷ്ടിയായ മനുഷ്യന്റെ അന്തസ്സ് കെടുത്തുന്ന, ദൈവനീതിക്ക് എതിരായ പ്രവർത്തിയാകുന്നു.

മറ്റൊരു വിഭാഗം സ്വയം പണത്തിന്റെ അടിമത്വത്തിന് വിധേയരായി, ആഘോഷങ്ങളും ദിവ്യബലിയും മറന്നു ജീവിക്കുന്നു. ആഘോഷങ്ങൾ പണത്തിന്റെ ഗർവ്വ് കാണിക്കാനുള്ള അവസരങ്ങളായി മാത്രം കരുതുന്നു , ഉപഭോഗ സംസ്കാരം നമ്മെ തളർത്തുന്നു. ആഘോഷവേളകളുടെ ആത്മീയ ചൈതന്യം ഇല്ലാതാകുന്നു.

"സൃഷ്ടി കഴിഞ്ഞുള്ള ദിവസം ആഘോഷത്തിന്റെയും ആരാധനയുടെയും ദിവസമാണ്. ദൈവം കൽപ്പിച്ചു തന്നിരിക്കുന്ന ആ ദിവസം നശിപ്പിക്കാതിരിക്കുക." പിതാവ് പറഞ്ഞു.

ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ അഘോഷമാണ് ഞായറാഴ്ചയുടെ ദിവ്യബലി. അതിൽ യേശു നമ്മെ സ്പർശിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്നു. കഴിഞ്ഞു പോയ ആഴ്ചയിലെ അനുഗ്രഹങ്ങൾക്ക് നന്ദി പറയാനുള്ള അവസരമാണ് അത്. വരുന്ന ആഴ്ചയിൽ യേശുവിന്റെ സാമീപ്യം ഉണ്ടാകണമെന്ന് ആവശ്യപ്പെടാനുള്ള വേദിയാണത്. ദൈവാനുഗൃഹത്തിന്റെയും ദൈവ സംരക്ഷണത്തിന്റെയുമായ ആഘോഷവേളയാണ് ഞായറാഴ്ചത്തെ ദിവ്യബലി. വിശുദ്ധമായ ആ ആഘോഷം മുടക്കാതിരിക്കുക.

"നിങ്ങളുടെ ജീവിതം, നിങ്ങളുടെ ജോലി, കുടുംബം, നിങ്ങളുടെ സന്തോഷങ്ങൾ, നിങ്ങളുടെ ദു:ഖങ്ങൾ, അടുത്തവരുടെ മരണം പോലും യേശുവിന് സമർപ്പിക്കുക. ദൈവ സ്പർശനത്താൽ നിങ്ങളുടെ സഹനങ്ങൾ പോലും ശോഭയുള്ളതായി തീരും!" മാർപാപ്പ കൂട്ടിച്ചേർത്തു.

More Archives >>

Page 1 of 4