News - 2025

അരൂക്കുറ്റി തിരുവോസ്തി അവഹേളനം: പ്രതി പിടിയിൽ

പ്രവാചകശബ്ദം 05-04-2022 - Tuesday

അരുക്കുറ്റി പാദുവാപുരം പള്ളിക്കു കീഴിലെ കൊമ്പനാമുറി സെന്റ് ജേക്കബ് ചാപ്പലില്‍ അതിക്രമിച്ചു കയറി സക്രാരി തകര്‍ത്ത് തിരുവോസ്തി മാലിന്യ ചതുപ്പില്‍ എറിഞ്ഞ സംഭവത്തില്‍ പ്രതി അറസ്റ്റിലായി. പാണാവള്ളി തുണ്ടത്തിപ്പറമ്പ് അബുബക്കറിനെയാണ് (35) ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. മോഷണശ്രമമാണെന്നാണ് പോലീസ് ഭാഷ്യം. ഇയാൾ മുൻപും ആരാധനാലയങ്ങളിലെ മോഷണത്തിന് പിടിയിലായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. മാർച്ച് 28 രാത്രിയിലാണ് സംഭവം നടന്നത്. സെന്റ് ജേക്കബ് ചാപ്പലിലെ തിരുവോസ്തി അവഹേളനത്തിനെതിരെ കേരള ക്രൈസ്തവ സമൂഹത്തില്‍ നിന്ന്‍ കനത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.

കൊച്ചി രൂപതയുടെയും വിവിധ പള്ളികളുടെയും നേതൃത്വത്തിൽ വിശ്വാസികൾ .തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചിരിന്നു. സംഭവത്തിന് പിന്നാലേ പരിഹാര പ്രാര്‍ത്ഥനാദിനവും ആചരിക്കപ്പെട്ടിരിന്നു. മോഷ്ടാക്കളുടെ വിവരങ്ങൾ പ്രത്യേകം ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് പാണാവള്ളിയിൽ നിന്നു പ്രതിയെ പിടികൂടിയതെന്ന് ഡിവൈഎസ്പി ടി.ബി വിജയൻ അറിയിച്ചു. പൂച്ചാക്കൽ എസ്ഐ കെ.ജെ.ജേക്കബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. പ്രതിയുമായി ഇന്നു തെളിവെടുപ്പു നടത്തുമെന്നു പൊലീസ് പറഞ്ഞു.

More Archives >>

Page 1 of 750