News - 2025
നന്ദിയര്‍പ്പിച്ച് കർദ്ദിനാൾ ലെയൊണാർഡോ സാന്ദ്രി റൊമേനിയായിൽ
പ്രവാചകശബ്ദം 05-06-2022 - Sunday
വത്തിക്കാന്‍ സിറ്റി: പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ ലെയൊണാർദൊ സാന്ദ്രി റൊമേനിയായിൽ നടത്തുന്ന സന്ദര്‍ശനം തുടരുന്നു. യുക്രൈനിൽ നിന്നെത്തുന്ന അഭയാർത്ഥികളുടെ കാര്യത്തിൽ റൊമേനിയായിലെ ഗ്രീക്ക് കത്തോലിക്കാസഭ കാണിക്കുന്ന താത്പര്യത്തില്‍ കർദ്ദിനാൾ ലെയൊണാർഡോ സാന്ദ്രി നന്ദി അര്‍പ്പിച്ചു.
റൊമേനിയായിലെ ഗ്രീക്ക് കത്തോലിക്ക മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ സഭയുടെ തലവനായ കർദ്ദിനാൾ ലുസിയൻ മുറെസാനുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് നന്ദി പ്രകാശനം നടത്തിയത്. ഇക്കഴിഞ്ഞ മൂന്നാം തീയതി കർദ്ദിനാൾ സാന്ദ്രി, മറാമുറെസിലെ അഭയാർത്ഥി കേന്ദ്രം സന്ദർശിക്കുകയും പാപ്പായുടെ പേരിലുള്ള സഹായം കൈമാറുകയും ചെയ്തിരിന്നു. പെന്തക്കുസ്താ തിരുന്നാൾ ദിനമായ ഇന്നു അഞ്ചാം തീയതി കർദ്ദിനാൾ സാന്ദ്രിയുടെ സന്ദര്‍ശനം സമാപിക്കും.