News - 2025

നൈജീരിയയിൽ കത്തോലിക്ക ദേവാലയത്തിനുള്ളില്‍ വെടിവെയ്പ്പ്: അന്‍പതോളം പേര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്, നിരവധി പേരെ തട്ടിക്കൊണ്ടുപോയി

പ്രവാചകശബ്ദം 05-06-2022 - Sunday

അബൂജ: നൈജീരിയയുടെ തെക്ക് - പടിഞ്ഞാറൻ മേഖലയിലെ ഓവോയിലെ കത്തോലിക്ക ദേവാലയത്തില്‍ വിശുദ്ധ കുർബാനയ്ക്കിടെ ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബി‌ബി‌സി, റോയിട്ടേഴ്സ് അടക്കമുള്ള പ്രമുഖ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒവോയിലെ സെന്റ് ഫ്രാൻസിസ് കത്തോലിക്ക ദേവാലയത്തിലാണ് വെടിവെയ്പ്പ് നടന്നത്. അന്‍പതിനടുത്ത് മൃതദേഹങ്ങൾ ഓവോയിലെ എഫ്എംസി (ഫെഡറൽ മെഡിക്കൽ സെന്റർ) യിലേക്കും സെന്റ് ലൂയിസ് കാത്തലിക് ഹോസ്പിറ്റലിലേക്കും മാറ്റി. മരിച്ചവരുടെ എണ്ണം ഇപ്പോഴും തിട്ടപ്പെടുത്തിയിട്ടില്ല.

ദേവാലയ വളപ്പിൽ കുറഞ്ഞത് അഞ്ച് തോക്കുധാരികളെ കണ്ടതായി ദൃക്സാക്ഷിയെ ഉദ്ധരിച്ച് എ‌എഫ്‌പി റിപ്പോര്‍ട്ട് ചെയ്തു. പെന്തക്കുസ്താ തിരുനാള്‍ ദിനമായ ഇന്ന്‍ ഞായറാഴ്ച ശുശ്രൂഷയ്ക്കിടെയാണ് ആക്രമണം. ദേവാലയത്തില്‍ അതിക്രമിച്ച് കയറിയ ആയുധധാരികൾ വിശ്വാസികള്‍ക്ക് നേരെ വെടിയുതിർക്കുകയും ഒരു വൈദികനെയും ഏതാനും വിശ്വാസികളെയും തട്ടിക്കൊണ്ടുപോകുകയുമായിരിന്നെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പള്ളിയിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

ദേവാലയത്തിന്റെ തറയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന വിശ്വാസികളുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. നിരപരാധികളായ ജനങ്ങൾക്ക് നേരെ "നീചവും പൈശാചികവുമായ ആക്രമണം" ആണ് സംഭവിച്ചതെന്ന് ഒൻഡോ സംസ്ഥാന ഗവർണർ റൊട്ടിമി അകെരെഡോലു ട്വീറ്റ് ചെയ്തു. ജനങ്ങളോട് ശാന്തത പാലിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

നൈജീരിയന്‍ ക്രൈസ്തവര്‍ക്ക് വേണ്ടി നമ്മുക്ക് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കാം. ‍

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 762